തിരുവനന്തപുരം: പദ്ധതി പണം ട്രഷറികളിൽനിന്ന് പിൻവലിച്ച് ബാങ്ക് അക്കൗണ്ടുകളിൽ നിേക്ഷപിക്കുന്നത് ധനവകുപ്പ് വിലക്കി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ട്രഷറിയിലെ പണം പുറത്തേക്ക് പോകാതിരിക്കാനാണ് നടപടി. സാമ്പത്തിക അച്ചടക്കം പാലിക്കാതെയും ചട്ടവിരുദ്ധമായും പണം പിൻവലിക്കുെന്നന്ന് വിലയിരുത്തിയാണ് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷിയുടെ ഉത്തരവ്. കടുത്ത ട്രഷറി നിയന്ത്രണം തുടരവെ പരമാവധി പണം പിടിച്ചു നിർത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്്. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സ്പെഷൽ അലവൻസ്, റിസ്ക് അലവൻസ് എന്നിവ വർഷം 10 ശതമാനം കണ്ട് വർധിപ്പിക്കാൻ നേരത്തേ ഇറക്കിയ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന് തിങ്കളാഴ്ച തീരുമാനിച്ചിരുന്നു.
സർക്കാർ വകുപ്പുകൾ, സർക്കാറിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പൂർത്തിയാകാത്ത ജോലികൾ, പർചേസുകൾ എന്നിവക്കായി അനുവദിച്ച പണം ട്രഷറികളിൽനിന്ന് പിൻവലിച്ച് ബാങ്കുകളിൽ നിേക്ഷപിച്ചിരിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ട്രഷറിയിൽ സംയോജിത ധനമാനേജ്മെൻറ് സംവിധാനത്തിലേക്ക് മാറിയ സാഹചര്യത്തിൽ ട്രഷറി അക്കൗണ്ടുകളിൽനിന്ന് നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റാനാകും. ഇൗ സാഹചര്യത്തിൽ ഗുണഭോക്താകൾക്ക് കിേട്ടണ്ട പണം ചെക്കുകളിലൂടെയും ബില്ലുകളിലൂടെയും സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് മാറി നൽകില്ല. കേന്ദ്ര പദ്ധതികളുടെ പണത്തിെൻറ കാര്യത്തിലും ഇതു ബാധകമാണ്. പണം ഗുണഭോക്താവിെൻറ അക്കൗണ്ടുകളിലേക്ക് നേരിട്ട് ബന്ധപ്പെട്ട സ്ഥാപനം കൈമാറ്റം ചെയ്യും.
സർക്കാർ സ്ഥാപനങ്ങൾ ട്രഷറികളിൽ ആരംഭിച്ച സ്പെഷൽ ട്രഷറി സേവിങ്സ് അക്കൗണ്ടുകളിൽനിന്ന് നൽകുന്ന തുകയും ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കാണ് കൈമാറ്റം ചെയ്യേണ്ടത്. രേഖകളുടെ സൂക്ഷമ പരിശോധന കൂടാതെ ട്രഷറി ഒാഫിസർമാർ ചെക്കുകൾ പാസാക്കാൻ പാടില്ലെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. കേന്ദ്രസഹായ പദ്ധതികളുടെ കാര്യത്തിൽ കേന്ദ്ര വിഹിതം ലഭിച്ചതിനു ശേഷം മാത്രമേ സംസ്ഥാന വിഹിതം അനുവദിക്കാൻ പാടുള്ളൂ.
ഇംപേഴ്സ്മെൻറ് പദ്ധതികളിൽ മുൻവർഷത്തെ പദ്ധതിക്ക് ലഭിക്കേണ്ട കേന്ദ്ര വിഹിതം ഉറപ്പാക്കിയ ശേഷമാണ് തനതുവർഷത്തെ ഫണ്ട് വകുപ്പുകൾ വിതരണം നടത്തേണ്ടത്. അംഗീകൃത ഏജൻസികൾ മുഖേന നടത്തുന്ന െഡപ്പോസിറ്റ് വർക്കുകളുടെ തുക ട്രഷറി സേവിങ് അക്കൗണ്ടുകളിലേക്ക് മാത്രമേ നിക്ഷേപിക്കാൻ പാടുള്ളൂ. െഡപ്പോസിറ്റ് വർക്കുകൾക്കായി ആരംഭിച്ച സ്പെഷൽ ടി.എസ്.ബി അക്കൗണ്ടുകൾക്കും ഇതു ബാധകമായിരിക്കുമെന്നും ധനവകുപ്പ് ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.