തൃശൂർ: തൃക്കൂര്‍, അളഗപ്പനഗര്‍, പുതുക്കാട്, നെന്മണിക്കര, വരന്തരപ്പിള്ളി, പുത്തൂര്‍ മേഖലകളില്‍ വീണ്ടും പ്രകമ്പനവും മുഴക്കവും. രാത്രി 11.29നായിരുന്നു ബുധനാഴ്ച രണ്ടാമത്തെ പ്രകമ്പനം. മൂന്ന് സെക്കന്‍ഡ് വരെ നീണ്ടുനിന്നതായി ആളുകള്‍ പറഞ്ഞു. ചിലയിടങ്ങളില്‍ പരിഭ്രാന്തരായി വീട്ടുകാര്‍ പുറത്തിറങ്ങി.
ഇന്നലെയും കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടിരുന്നു. രണ്ട് സെക്കന്‍ഡിന് താഴെ സമയം മാത്രമാണ് അനുഭവപ്പെട്ടത്.
അതേസമയം, ഭൂമിക്കടിയില്‍ ഉണ്ടായ മുഴക്കം തീവ്രത കുറഞ്ഞ പ്രതിഭാസം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ വ്യക്തമാക്കിയത്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കലക്ടർ പറഞ്ഞു.
റിക്ടര്‍ സ്‌കെയിലില്‍ മൂന്നോ അതില്‍ കൂടുതലോ തീവ്രതയിലുള്ള ഭൂമികുലുക്കങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തുക. ഇവിടെ അനുഭവപ്പെട്ടത് അതിന് താഴെയുള്ള ചലനം ആയതിനാല്‍ കൃത്യമായ രേഖപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. പ്രതിഭാസം സംബന്ധിച്ച് പഠനം നടത്തുന്നുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.