കൽപറ്റ: സംസ്ഥാനത്തെ ആദിവാസി സമൂഹത്തിലെ കുട്ടികൾക്ക് വിദ്യാലയങ്ങളോടുള്ള അകൽച്ച കുറക്കുകയും അതുവഴി കൊഴിഞ്ഞുപോക്ക് തടയുകയും ചെയ്യാനായി ആവിഷ്കരിച്ച ഗോത്രബന്ധു പദ്ധതിയും ഈ വിഭാഗത്തിൽപെട്ടവരുടെ ജീവനോപാധി ഉറപ്പാക്കുന്നതിനുള്ള ഗോത്രജീവിക പദ്ധതിയും സർക്കാറിെൻറ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഗോത്ര വിഭാഗങ്ങളുടെ ക്ഷേമകാര്യങ്ങൾ അവരിലേക്ക് എത്തിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ദല്ലാൾമാരുടെയോ ഇടനിലക്കാരുടെയോ ആവശ്യമില്ലെന്നും അർഹതപ്പെട്ടവർക്ക് നേരിട്ട് നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എത്ര തുകയാണോ അവർക്ക് അനുവദിക്കുന്നത് അത് അവർക്ക് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നരീതിയാണ് പിന്തുടരേണ്ടത്.
ഗോത്രബന്ധു പദ്ധതി പ്രാവർത്തികമാകുന്നതോടെ അവർക്കിടയിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാവുകയും വിദ്യാലയങ്ങൾ ഗോത്രസൗഹൃദമാവുകയും ചെയ്യും. മെൻറർ ടീച്ചർമാർക്ക് ഊരുകളെയും വിദ്യാലയങ്ങളെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരായി പ്രവർത്തിക്കാനാവും. പട്ടികവർഗക്കാർക്കിടയിൽ അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ ഒരാൾപോലും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഗോത്രജീവിക പദ്ധതിയുമായി നീങ്ങുന്നത്. സാമൂഹികേശ്രണിയുടെ ഏറ്റവും താഴ്ന്ന അവസ്ഥയിൽ ഒരു തുരുത്തായി ഇന്നും അവർ നിലനിൽക്കുന്നത് നമുക്ക് അഭിമാനിക്കാൻ വക നൽകുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനകം 440 കോടി രൂപയാണ് അവരുടെ പുനരധിവാസത്തിനായി അനുവദിച്ചത്. 4500 കുടുംബങ്ങൾക്ക് വീടുവെക്കാൻ സ്ഥലം അനുവദിച്ചു. പട്ടികജാതി--വർഗക്കാർക്കായി സ്ഥാപിച്ച മോഡൽ െറസിഡൻഷ്യൽ സ്കൂളുകൾ ഫലപ്രദമാണെന്ന് ബോധ്യമായിട്ടുണ്ട്. ഈ വിഭാഗങ്ങൾക്കായി ഹോസ്റ്റൽ സൗകര്യം ഇനിയും വർധിപ്പിക്കും. കായിക മികവ് പുലർത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്കായി പാലക്കാട്ട് സ്പോർട്സ് സ്കൂൾ തുടങ്ങും.
കേന്ദ്ര സർക്കാർ ബജറ്റിൽ പട്ടികവർഗ ഉപപദ്ധതിക്കായി (ടി.എസ്.പി) വകയിരുത്തുന്നത് ഓരോ വർഷവും കുറഞ്ഞുവരുകയാണെന്നും ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിെൻറ പകുതിപോലും വകയിരുത്തുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, കേരളം ഇക്കാര്യത്തിൽ വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്.
ഇവിടെ ജനസംഖ്യാനുപാതത്തെക്കാൾ എത്രയോ കൂടുതലാണ് പട്ടികവർഗ വികസനത്തിന് തുക അനുവദിക്കുന്നത്. വനാവകാശ നിയമം നടപ്പാക്കിയതോടെ ആദിവാസി ഭൂപ്രശ്നം പരിഹരിക്കാനാവുമായിരുന്നെങ്കിലും ഈ നിയമത്തിെൻറ അടിസ്ഥാനത്തിലുള്ള നടപടികൾ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോത്രബന്ധുപദ്ധതിപ്രകാരം തിങ്കളാഴ്ച മുതൽ സ്കൂളുകളിലെത്തുന്ന 241 മെൻറർ ടീച്ചർമാർക്ക് നിയമനോത്തരവ് മുഖ്യമന്ത്രി നൽകി. എം.എം. രാജൻ, കെ.കെ. അനിത എന്നിവർ ആദ്യ നിയമനോത്തരവ് കൈപ്പറ്റി. ഗോത്ര ജീവിക പദ്ധതിയുടെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ശശി കൊടുങ്കയം കോളനി, സരസ്വതി അയനിക്കണ്ടി കോളനി എന്നിവർ ലോഗോ ഏറ്റുവാങ്ങി. കമ്പ്യൂട്ടർ അധിഷ്ഠിത പ്രഫഷനൽ കോഴ്സുകൾക്ക് രണ്ടാം വർഷം പഠിക്കുന്ന 223 പേർക്ക് ലാപ് ടോപ് നൽകുന്ന പദ്ധതിയിൽ ചെമ്പോട്ടി കോളനിയിലെ ലിബിൻ സി.ബി. ആദ്യ ലാപ്ടോപ് കൈപ്പറ്റി. ഗോത്രവർഗക്കാർ ഉൾപ്പെടുന്ന കുടുംബശ്രീക്കാർക്കുള്ള ഒരു കോടി രൂപയുടെ റിവോൾവിങ് ഫണ്ട് മുഖ്യമന്ത്രി കൈമാറി.
കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പട്ടിക വിഭാഗ ക്ഷേമവകുപ്പുമന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. എം.ഐ. ഷാനവാസ് എം.പി., എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, എ.ഡി.എം. കെ.എം. രാജു, പട്ടികജാതി-വർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി. പുകഴേന്തി, ഐ.ടി.ഡി.പി േപ്രാജക്ട് ഓഫിസർ വാണിദാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.