തേൻ ശേഖരിക്കുന്നതിനിടെ മരത്തിൽനിന്ന് വീണു മരിച്ചു

തേൻ ശേഖരിക്കുന്നതിനിടെ മരത്തിൽനിന്ന് വീണു മരിച്ചു

നിലമ്പൂർ: തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്ന് വീണു മരിച്ചു. ചാലിയാർ പഞ്ചായത്തിലെ പ്ലാക്കൽ ചോല നഗറിലെ ഓമനയുടെ ഭർത്താവ് വേണുവാണ് (41) മരിച്ചത്.

ചൊവ്വാഴ്ച രാത്രി 10.30ഓടെ പന്തീരായിരം വനത്തിൽ വെച്ചാണ് സംഭവം. മരത്തിൽനിന്നും തേൻ എടുത്ത് ഇറങ്ങുന്നതിനിടെ വീഴുകയായിരുന്നു. മൃതദ്ദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. ചുങ്കത്തറ സ്വദേശിയായ വേണു ഇപ്പോൾ പ്ലാക്കൽ ചോല നഗറിലാണ് താമസം.

Tags:    
News Summary - tribal youth dies while honey-collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.