കോട്ടയം: കേരളത്തിലെ വിവിധ ക്രൈസ്തവസഭ വിഭാഗങ്ങളുടെ സ്വത്ത് വിനിയോഗത്തിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കാൻ നിയമം നിർമിക്കണമെന്ന് നിയമപരിഷ്കരണ കമീഷൻ ശിപാർശ. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളടങ്ങിയ 'ദ കേരള ചർച്ച് (പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ്)ബിൽ - 2021' ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമീഷൻ സർക്കാറിന് സമർപ്പിച്ചു. സഭ സ്വത്തുക്കളുടെ അവകാശം പള്ളികൾക്കായിരിക്കണമെന്നും വിശ്വാസികളുടെ പരാതികൾ പരിഗണിക്കാൻ സർക്കാർ നേതൃത്വത്തിൽ ചർച്ച് ട്രൈബ്യൂണൽ സ്ഥാപിക്കണമെന്നും ബില്ലിൽ പറയുന്നു.
പള്ളികളുെട സ്വത്തുകളിലോ പണം ചെലവഴിക്കുന്നതിലോ വിശ്വാസിക്ക് പരാതിയുണ്ടെങ്കിൽ സമീപിക്കാനാണ് ചർച്ച് ട്രൈബ്യൂണൽ. ഒരംഗം അല്ലെങ്കിൽ മുന്നംഗങ്ങളുള്ള ട്രൈബ്യൂണലിനാണ് സർക്കാർ രൂപം നൽകേണ്ടത്. ജില്ല ജഡ്ജിയാകണം ഒരംഗ ട്രൈബ്യൂണൽ.
മൂന്നംഗ ട്രൈബ്യൂണലാണെങ്കിൽ അധ്യക്ഷൻ ജില്ല ജഡ്ജിയും മറ്റംഗങ്ങൾ ജില്ല ജഡ്ജിയാകാനുള്ള യോഗ്യതയുള്ളവരാകണം. ട്രൈബ്യൂണലിന് സിവിൽ കോടതിയുെട അധികാരമുണ്ടാകും. ഇവർക്ക് ലഭിക്കുന്ന പരാതിയുമായി ബന്ധപ്പെട്ട് സാക്ഷികളെ വിളിച്ചുവരുത്താനും രേഖകൾ പരിശോധിക്കാനും അവകാശമുണ്ട്.
ശിപാർശ പരിശോധിച്ച് സർക്കാറാകും നിയമം നിർമിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. സഭാംഗങ്ങളുടെ അംഗത്വഫീസ്, സ്തോത്രകാഴ്ച, സഭാംഗങ്ങള്‍ ആയവരുടെയോ അല്ലാത്തവരുടെയോ സംഭാവനകളും സമ്മാനങ്ങളും ഇതെല്ലാം സഭകളുടെ വരുമാനമാര്‍ഗങ്ങളായി ഇതിൽ പറയുന്നു. വിശ്വാസികളുടെ അടിസ്ഥാന കൂട്ടായ്മയായ ഇടവകകൾക്ക് (പള്ളികൾ) സ്ഥാവരജംഗമവസ്തുക്കൾ സമ്പാദിക്കുന്നതിനും പാട്ടത്തിനെടുക്കുന്നതിനും വാടകക്ക് എടുക്കുന്നതിനും സ്വാതന്ത്ര്യമുണ്ടാകും.
കേരളത്തിലെ വിവിധ സഭാവിഭാഗങ്ങളുെട സ്വത്തുകളുെട നിയന്ത്രണത്തിന് യാതൊരുവിധ നിയമങ്ങളും നിലവിലില്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടുന്നു. എപ്പിസ്ക്കോപ്പൽ സഭകൾക്കൊപ്പം മറ്റ് സഭാവിഭാഗങ്ങൾക്കും നിയമം ബാധകമായിരിക്കുമെന്നും കമീഷൻ റിപ്പോർട്ടിൽ പറയുന്നു.
നേരത്തേ ഈ ബില്ലിെൻറ കരട് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ ൈക്രസ്തവ സഭകൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇേതാടെ സർക്കാർ ഇടപെടുകയും കരട് വെബ്സൈറ്റിൽനിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.
ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ ചെയർമാനായ നിയമപരിഷ്കരണ കമീഷൻ 2009ലും ചർച്ച് ആക്ടിന് ശിപാർശ നൽകിയിരുന്നു. എന്നാൽ, മാറിമാറിവന്ന സർക്കാറുകൾ ഇത് പരിഗണിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.