തൃശൂർ: പൂരത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ 86 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു. ഇതുവരെ നടത്തിയ പരിശോധനകളിൽ 1.92 ലക്ഷം പിഴ ചുമത്തി. നിരവധി സ്ഥാപനങ്ങളിൽനിന്ന് പഴകിയഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിെൻറ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ശക്തൻ തമ്പുരാൻ സ്റ്റാൻഡിലെ കടയിൽനിന്ന് കാലാവധി കഴിഞ്ഞ പാൽ പിടിച്ചെടുത്തു. വടക്കേ ബസ് സ്റ്റാൻഡ്, സ്വരാജ് റൗണ്ട്, ശക്തൻ സ്റ്റാൻഡ്, അയ്യന്തോൾ, കെ.എസ്.ആർ.ടി.സി, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 86 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും പരാതി നൽകാം. ഫോൺ. 8943346188, 8943346552
കച്ചവടക്കാർക്ക് പാലിക്കേണ്ട നിർദേശങ്ങൾ
•ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്ട്രേഷൻ ഇല്ലാതെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാനോ വിൽപന നടത്താനോ അനുവദിക്കില്ല
•ഹോട്ടലുകളുടെ അടുക്കളയിൽ പാചകം ചെയ്ത ഭക്ഷണം സ്റ്റോർ ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ നിബന്ധനകൾ പാലിക്കണം
•കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാണെന്ന് ഉറപ്പുവരുത്തുക
•ശീതളപാനീയത്തിന് ശുദ്ധീകരിച്ചവെള്ളത്തിൽ മാത്രമെ ഉപയോഗിക്കാൻ പാടുള്ളു
•കാലാവധി കഴിഞ്ഞ പാൽ, ജ്യൂസ് എന്നിവ ഉപയോഗിച്ചാൽ ജയിൽ ശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തും
•ഭക്ഷ്യവസ്തുക്കളിൽ ക്രിത്രിമം ചേർക്കുന്നത് ശ്രദ്ധയിൽപെട്ടാലും കടുത്ത നടപടി സ്വീകരിക്കും
•ഭക്ഷണ പൊതിയുടെ ലേബലിൽ തീയതിയും അനുബന്ധ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.