108 ambulance 98798

Representational Image 

കൊല്ലത്ത് നഞ്ചക്കുമായി ആംബുലൻസിൽ കയറി രോഗിയെ ആക്രമിക്കാൻ ശ്രമം; നഴ്‌സ്, ആംബുലൻസ് ഡ്രൈവർ എന്നിവർക്ക് നേരെയും ആക്രമണം

കൊല്ലം: ഓച്ചിറ വയനകത്ത് നഞ്ചക്കുമായി ആംബുലൻസിൽ കയറി രോഗിയെ ആക്രമിക്കാൻ ശ്രമം. ഇത് തടയാൻ ശ്രമിച്ച 108 ആംബുലൻസ് വനിതാ നഴ്‌സ്, ആംബുലൻസ് ഡ്രൈവർ എന്നിവർക്ക് നേരെയും ആക്രമണമുണ്ടായി.

രോഗിയുമായി പോകാൻ തുടങ്ങിയ ആംബുലൻസ് തടഞ്ഞ അക്രമി നഞ്ചക്കുമായി ആംബുലൻസിൽ കയറി രോഗിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ജീവനക്കാർ തടഞ്ഞു. തുടർന്ന് വെട്ടുകത്തിയും നഞ്ചക്കുമായി ഇയാൾ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. രോഗിയുമായി പോയ ആംബുലൻസിനെ മറ്റൊരു വാഹനത്തിൽ പിന്തുടർന്ന് ആക്രമിക്കാനും ശ്രമം നടന്നു.

ആംബുലൻസ് ജീവനക്കാർ ഓച്ചിറ പൊലീസിൽ പരാതി നൽകിയി. അക്രമി അടുത്തിടെ ജയിലിൽ നിന്ന് ഇറങ്ങിയ ആളാണെന്നാണ് വിവരം. 

Tags:    
News Summary - Trying to attack the patient by getting into the ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.