ഒരു വർഷം മുമ്പ് കൊറോണ വന്നപ്പോൾ, ആർക്കും ഒന്നിനെക്കുറിച്ചും ഒരു എത്തും പിടിയുമുണ്ടായിരുന്നില്ല. േഡാക്ടർമാർക്കാവെട്ട, ഏത് മരുന്ന് എത്ര ഡോസിൽ കൊടുക്കണം എന്നതിനെക്കുറിച്ചും വ്യക്തത ഉണ്ടായിരുന്നില്ല. ഒാരോ മരുന്നും മാറിമാറിക്കൊടുത്തും ഡോസ് മാറ്റിയുമൊക്കെയായിരുന്നു പരീക്ഷണങ്ങൾ. ഇപ്പോൾ, തെരഞ്ഞെടുപ്പ് വന്നപ്പോൾ ഏതാണ്ട് ഇതേ അവസ്ഥയിലാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ.
ഏതു വിഷയം ഇട്ടാലാണ് ജനത്തിന് ഏശുക എന്നും വോട്ടായി മാറുകയെന്നും അറിയാതെ, ദിവസവും ഓരോേരാ വിഷയങ്ങൾ മാറ്റിമാറ്റി ജനങ്ങൾക്കുമേൽ പരീക്ഷിക്കുകയാണ് അവർ. എന്നാൽ, ഒന്നു രണ്ടു ദിവസത്തെ 'എഫക്ടി'നു ശേഷം ജനം പഴയ പടിയിലാവുന്നതാണ് കാണുന്നത്. അതോടെ, അടുത്ത ഇനത്തിൽ പിടിക്കും. ഇത്തരത്തിൽ, തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിക്കഴിഞ്ഞ് ഇറക്കിയ െഎറ്റങ്ങൾക്ക് കൈയും കണക്കുമില്ല. അതോടൊപ്പം, പുറത്തിറക്കണ്ട എന്നു കരുതി സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന ചിലത് ചിലരുടെ കൈയിലിരിപ്പിൽ, പുറത്തുപോയി, പുലിവാലാകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ ഏറെ പെട്ടുപോയത് ഇടതു മുന്നണിയുമാണ്.
പിണറായി വിജയെൻറ വ്യക്തിപ്രഭാവം, വികസനം തുടങ്ങിയ വിഷയങ്ങളിൽ മാത്രം ഉൗന്നി, വിവാദ വിഷയങ്ങളിൽ പിടിക്കാതെ ഏപ്രിൽ ആറ് കടക്കുക എന്നതായിരുന്നു ഇടതുമുന്നണിയുടെ നയം. എന്നാൽ, കടകംപള്ളി സുരേന്ദ്രൻ ശബരിമല സംഭവത്തിൽ നടത്തിയ ഖേദപ്രകടനം, എൽ.ഡി.എഫിന് മലയിറങ്ങിയ പുലിയുടെ വാലിൽ പിടിച്ചതുപോലെയായി. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ആചാരം ലംഘിച്ചാൽ, ശിക്ഷവരെ പ്രഖ്യാപിച്ചിട്ടുപോലും ഒരക്ഷരം മിണ്ടാതിരുന്നവരാണ് അവർ. എന്നാൽ, കടകംപള്ളി വെടിപൊട്ടിച്ചതോടെ അഖിലേന്ത്യ സെക്രട്ടറിക്കും പിണറായിക്കും കാനത്തിനും വരെ പ്രതികരിക്കേണ്ടി വന്നു. അതിൽ പിടിച്ച പിടി, സുരേന്ദ്രൻ തൊട്ട് സുകുമാരൻ നായരുവരെ ഇതുവരെ വിട്ടിട്ടുമില്ല.
ആഴക്കടൽ വിവാദത്തോടെയാണ് രംഗം ചൂടുപിടിക്കുന്നത്. ധാരണാപത്രം റദ്ദാക്കിയിട്ടും വിഷയം മുങ്ങിയും പൊങ്ങിയും ഇപ്പോഴും സജീവം തന്നെ. വിവാദ കമ്പനി ഡയറക്ടർ, മന്ത്രിക്കെതിരെ കുണ്ടറയിൽ മത്സരിക്കുന്നതിൽ വരെ എത്തിനിൽക്കുകയാണ് കാര്യങ്ങൾ. കോൺഗ്രസ് പഞ്ചായത്തംഗമാണ് അദ്ദേഹത്തെ പിന്തുണച്ചിരിക്കുന്നവരിൽ ഒരാൾ. അതിൽ 'ദല്ലാളു'ടെയും 'മഹാെൻ'യും ഗൂഢാലോചന കണ്ടെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. ആഴക്കടൽ ധാരണപത്രത്തിനെതിരെ കൊല്ലം രൂപതാ മെത്രാൻ ഇടയലേഖനം ഇറക്കിയത് ചോദ്യംചെയ്ത് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പ്രതികരിച്ചിരുന്നു. ഇതിനെതിരെ രൂപത വീണ്ടും രംഗത്തുവന്നു.
ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പെങ്കന്ന സ്വപ്നയുടെ രഹസ്യമൊഴി ആദ്യ ദിവസം ഒന്നു എരിഞ്ഞു നിന്നെങ്കിലും പെെട്ടന്ന് തന്നെ അടങ്ങി. തുടർന്നായിരുന്നു കോടിയേരിയുടെ ഭാര്യക്കുള്ള ഇ.ഡി നോട്ടിസ്. കൊടുത്തെന്ന് അവരും കിട്ടിയില്ലെന്ന് വിനോദിനിയും പറഞ്ഞ് വായുവിൽതന്നെ നിൽക്കുകയാണ് ആ നോട്ടിസ്. ഇതിനിടെ സ്പീക്കർക്കെതിരെ വീണ്ടും വന്നു മൊഴി.
പിന്നീടെത്തിയ വ്യാജവോട്ടാണ് ഇപ്പോൾ കളം പിടിച്ചിരിക്കുന്നത്. അതിപ്പോൾ ൈഹകോടതിയിലേക്ക് പോവുകയാണ്. വീണ്ടും സോളാറിെൻറ രംഗപ്രവേശവും കണ്ടു. സ്ഥാനാർഥി നിർണയത്തെച്ചൊല്ലി മൊട്ടയടി ഉൾപ്പെടെയുള്ള സംഭവങ്ങൾ, പത്രിക തള്ളിപ്പോകൽ എൽ.ഡി.എഫിന് തുടർഭരണം പ്രവചിക്കുന്ന സർവേകൾ, ബാലശങ്കറിെൻറ ഡീൽ തുടങ്ങിയവ ഇടക്കു വന്ന് രംഗം കൊഴുപ്പിക്കുന്നുമുണ്ട്. ഇത്തരത്തിൽ കടലുപോലെ വിഷയങ്ങൾ, ദിനംപ്രതി മാറിമറിഞ്ഞ് രംഗം കലക്കുന്നുണ്ട്.
ഇനിയുള്ള ദിവസങ്ങളിൽ ഇതിെൻറ തുടർ ചലനങ്ങളോ അതല്ലെങ്കിൽ പുതിയ കണ്ടെത്തലുകളോ വരാം. ഇതിൽ ജനത്തിന് ഏശിയത് ഏതെന്ന് തെളിഞ്ഞു വരാൻ വോെട്ടണ്ണും വരെ കാത്തിരിക്കുകയേ നിർവാഹമുള്ളൂ. മലയാളി പ്രവചനാതീതനാവുന്ന ഇൗ കാലത്ത് ഒരുപക്ഷേ, കരുതുന്നതൊന്നുമാവില്ല അന്ന് സംഭവിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.