െകാണ്ടോട്ടി: ഓരോ തിരഞ്ഞെടുപ്പിലും ലീഗിനെത്ര ഭൂരിപക്ഷം ലഭിക്കുമെന്ന ചർച്ചകൾ മാത്രമുള്ള മണ്ഡലങ്ങളിലൊന്നാണ് കൊണ്ടോട്ടിയെങ്കിലും ഇക്കുറി പേക്ഷ, കാര്യങ്ങൾ തുടക്കത്തിലെങ്കിലും അങ്ങനെയായിരുന്നില്ല. മുസ്ലിം ലീഗിെൻറ ശക്തി കേന്ദ്രങ്ങളിലൊന്നായ കൊേണ്ടാട്ടിയിൽ വോട്ടെണ്ണിത്തുടങ്ങിയപ്പോൾ കരുത്തനായ ടി.വി. ഇബ്രാഹിമിനെതിരെ ഇടതുസ്വതന്ത്രനായ കാട്ടുപരുത്തി സുലൈമാൻ ഹാജി രണ്ടായിരം വോട്ടുകൾക്ക് മുന്നിട്ടുനിന്നു. എന്നാൽ, ഏതു തരംഗത്തിനിടയിലും ലീഗിനെ ൈകവിടാൻ ഒരുക്കമല്ലെന്ന് അവസാനഘട്ടത്തിൽ തെളിയിച്ചാണ് കൊണ്ടോട്ടി രണ്ടാം തവണയും ടി.വി ഇബ്രാഹിമിനോടൊട്ടി നിന്നത്.
കഴിഞ്ഞ തവണ കിട്ടിയ ഭൂരിപക്ഷം മെച്ചെപ്പടുത്തിയാണ് ടി.വിയുടെ വിജയം. സുലൈമാൻ ഹാജിയേക്കാൾ പതിനേഴായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഇക്കുറി. കഴിഞ്ഞ തവണ കിട്ടിയത് 10,654 വോട്ടിെൻറ ഭൂരിപക്ഷമായിരുന്നു.
ജീവകാരുണ്യപ്രവര്‍ത്തകനെന്ന നിലയില്‍ പേരെടുത്ത പ്രവാസി വ്യവസായി സുലൈമാന്‍ ഹാജിയെ എല്‍.ഡി.എഫ് കളത്തിലിറക്കി ശക്തമായ പ്രചാരണം നടത്തിയെങ്കിലും അതൊന്നും വോട്ടർമാരെ സ്വാധീനിച്ചില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത്.
സാക്ഷാൽ പിണറായി വിജയൻ വരെ പ്രചാരണത്തിനായി കൊണ്ടോട്ടിയിലെത്തി. എന്നിട്ടും കൊണ്ടോട്ടിക്കാർ ടി.വിയെ തന്നെ തെരഞ്ഞെടുത്തു. എവിടെയും പാഞ്ഞെത്തുന്ന ജനകീയനായ സ്ഥാനാർഥി എന്ന ഇമേജാണ് ടി.വിയെ കാത്തത്. പ്രളയത്തിലും കോവിഡ് മഹാമാരിക്കാലത്തും വിമാന ദുരന്തമുണ്ടായപ്പോഴുമെല്ലാം കൈമെയ് മറന്ന് അദ്ദേഹം ജനങ്ങൾക്കിടയിലുണ്ടായിരുന്നു. മുസ്ലിം ലീഗിെൻറ ശക്തമായ വോട്ട് ബാങ്കു കൂടിയുള്ള മണ്ഡലവും കൂടി ആയതോടെ യു.ഡി.എഫിന് കാര്യങ്ങൾ എളുപ്പമായി.
മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങളാണ് ടി.വി ഇബ്രാഹീം പ്രചാരണ സമയത്ത് മുന്നോട്ട് വെച്ചത്. അറുനൂറ് കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് അദ്ദേഹം ജനങ്ങളുടെ മുന്നിൽ വെച്ചത്. അതാണ് വോട്ടായി മാറിയത്. ലീഗ് നേതാക്കളെയല്ലാതെ ആരെയും വിജയിപ്പിച്ചിട്ടില്ലാത്ത മണ്ഡലം ടി.വി. ഇബ്രാഹീമിനെ വീണ്ടും തെരഞ്ഞെടുത്ത് പച്ചക്കൊടി വീണ്ടും നാട്ടിയിരിക്കുകയാണ്.
1957ല്‍ എം.പി.എം അഹമ്മദ് കുരിക്കളാണ് മണ്ഡലത്തിെൻറ ആദ്യ ജനപ്രതിനിധി. നാലു തവണയാണ് പി. സീതിഹാജി നിയമസഭയിലെത്തിയത്. 1977, 1980, 1982, 1987 കാലങ്ങളിലാണിത്. 1991 ല്‍ കെ.കെ അബുവും 1996 ല്‍ പി.കെ.കെ ബാവയും 2001ല്‍ അഡ്വ. കെ.എന്‍.എ ഖാദറും മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2006ലും 2011ലും കെ. മുഹമ്മദുണ്ണിഹാജി ജയിച്ചു. ചെറുകാവ്, ചീക്കോട്, മുതുവല്ലൂര്‍, പുളിക്കല്‍, വാഴയൂര്‍, വാഴക്കാട് പഞ്ചായത്തുകളും കൊണ്ടോട്ടി നഗരസഭയും ചേര്‍ന്നുള്ളതാണ് കൊണ്ടോട്ടി നിയമസഭ മണ്ഡലം. ഇതില്‍ പുളിക്കല്‍ മാത്രമാണ് ഇപ്പോള്‍ ഇടത് ഭരിക്കുന്നത്.
2019ലെ ലോകസഭ തിരഞ്ഞെടുപ്പ് കൊണ്ടോട്ടി ലീഗിെൻറ ഉരുക്ക് കോട്ടതന്നെയെന്ന് തെളിയിച്ചിരുന്നു. 39313 വോട്ടിെൻറ ചരിത്ര ലീഡാണ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യു.ഡി.എഫിന് 21235 ലീഡ് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.