കുറവിലങ്ങാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കളത്തൂർ ഇല്ലിചുവടുഭാഗത്ത് താമസിക്കുന്ന തിരുവാർപ്പ് മാധവശ്ശേരിൽ വീട്ടിൽ എം.വി. വിനീത് (21), കടപ്ലാമറ്റം ഞരളപ്പുഴ ഭാഗത്ത് താമസിക്കുന്ന കടപ്പൂർ വട്ടക്കുളം പാറക്കൽ വീട്ടിൽ പി.ആർ. റെജിൽ (24) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കടപ്പൂര് സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ആക്രമിച്ചത്. യുവാവിന്റെ സുഹൃത്തിനെ മർദിക്കുന്നത് കണ്ട് തടസ്സം പിടിക്കാൻ ചെല്ലുകയും തുടർന്ന് ഇവർ യുവാവിനെ മർദിക്കുകയും കരിങ്കല്ലെടുത്ത് തലക്ക് ഇടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇവരെ വിവിധസ്ഥലങ്ങളിൽനിന്ന് പിടികൂടുകയുമായിരുന്നു.
എസ്.എച്ച്.ഒ ടി.ശ്രീജിത്, എ.എസ്.ഐ ജോണി, സി.പി.ഒമാരായ എ.കെ. പ്രവീൺകുമാർ, രഞ്ജിത്, റോയ് വർഗീസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. വിനീതിന് കുറവിലങ്ങാട് സ്റ്റേഷനിലും റെജിലിന് മേലുകാവ്, മരങ്ങാട്ടുപിള്ളി, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലും ക്രിമിനൽകേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.