ഭാര്യമാരെ കടന്നാക്രമിക്കാൻ ശ്രമിച്ചത്​ തടഞ്ഞ ഏജീസ് ഓഫിസ് ജീവനക്കാരെ വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യമാരെ ആക്രമിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത തിരുവനന്തപുരം ഏജീസ് ഓഫിസ് ജീവനക്കാരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. വഞ്ചിയൂര്‍ സ്വദേശികളായ രാകേഷ്, പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുഖ്യപ്രതിയായ രാജേഷിനെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു.

അക്രമത്തിന് തൊട്ടുപിന്നാലെ വഞ്ചിയൂര്‍ പൊലീസിനെ വിവരം അറിയിച്ചെങ്കിലും പിറ്റേദിവസം ഉച്ചയ്ക്ക് പേട്ട പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് കേസെടുത്തത്. സംഭവം നടന്ന് മൂന്നുദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.

ഹരിയാന സ്വദേശിയും ഏജീസ് ഓഫിസ് സീനിയർ അക്കൗണ്ടന്‍റുമായ രവി യാദവ്, ഉത്തർപ്രദേശ് സ്വദേശിയും ഏജീസ് ഓഫിസ് ഡേറ്റാ എൻട്രി ഓപ്പറേറ്ററുമായ ജഗത് സിങ് എന്നിവരെയാണ്​ ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്​. ഞായറാഴ്ച രാത്രി 8.30ന് പേട്ട അമ്പലമുക്കിലായിരുന്നു സംഭവം. അക്രമിസംഘം ഇവരുടെ ഭാര്യമാരെ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തടഞ്ഞതോടെ കത്തി ഉപയോഗിച്ച്​ വെട്ടി. വിരലിനും കൈയ്ക്കും പരിക്കേറ്റ് വീട്ടിലേക്ക് മടങ്ങിയ ഇവരെ വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - Two arrested in AGs office officials attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.