ചാവക്കാട് വൻ സ്പിരിറ്റ്‌ വേട്ട: ചകിരിയിൽ ഒളിപ്പിച്ച 1300 ലിറ്ററുമായി കണ്ണൂർ സ്വദേശികൾ പിടിയിൽ

ചാവക്കാട്: തൃശൂർ ജില്ലയിലേക്ക് കടത്തിയ 1300 ലിറ്റർ സ്പിരിറ്റ്‌ എക്സൈസ് പിടികൂടി. സ്പിരിറ്റ്‌ കടത്തിയ വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ തളിപ്പറമ്പ് ചുഴലി കൂനം താഴത്തെ പുരയിൽ നവീൻകുമാർ (34), പന്നിയൂർ മഴൂർ പെരുപുരയിൽ വീട്ടിൽ ലിനേഷ് (33) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്.

കർണാടകത്തിൽ നിന്നും കടത്തിയതാണ് സ്പിരിറ്റ്‌. മിനി ലോറിയിൽ 43 പ്ലാസ്റ്റിക് കാനുകളിൽ 32 ലിറ്റർ വീതമാണ് സ്പിരിറ്റ്‌ ഉണ്ടായിരുന്നത്. ചകിരിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്‌മെന്റും സ്പെഷ്യൽ സ്ക്വാഡും നിരീക്ഷിച്ചാണ് ചാവക്കാട് എടക്കഴിയൂർ ചങ്ങാടം റോഡിൽ നിന്നും സംഘത്തെ പിടികൂടിയത്.

സ്പിരിറ്റ് തൃശൂരിലേക്കാണോ അതോ മറ്റിടങ്ങളിലേക്കുള്ളതാണോ എന്ന് പരിശോധിക്കുകയാണ്. ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾക്കായി വൻ തോതിൽ ലഹരികടത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ടിനെ തുടർന്ന് എക്സൈസ് നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Two arrested with 1300 liter spirit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.