ണ്ടിക്കാട്: ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡിെൻറ േനതൃത്വത്തിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ പാണ്ടിക്കാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ.
പാണ്ടിക്കാട് പയ്യാപറമ്പ് സ്വദേശി കരുവാരക്കോട്ടിൽ സക്കരിയ എന്ന പൊടിപാറ്റി ഷുക്കൂർ (31), വെട്ടിക്കാട്ടിരി സ്വദേശി മമ്പാടൻ മുഹമ്മദ് നാസർ (31) എന്നിവരെയാണ് പാണ്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽനിന്ന് പിടികൂടിയത്.
ഇവരിൽനിന്ന് 20 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെടുത്തു. ഗ്രൗണ്ടിൽ കാർ നിർത്തിയിട്ട് ചെറിയ പാക്കറ്റുകളാക്കി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. കാറും കസ്റ്റഡിയിലെടുത്തു.
ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡും പാണ്ടിക്കാട് പൊലീസും സംയുക്തമായി നടത്തിയ ഒാപറേഷനിൽ 40 പാക്കറ്റ് മയക്കുമരുന്നാണ് പിടികൂടിയത്.
വിദ്യാർഥികൾക്കും മറ്റും വിൽപനക്കായി കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് ഇനത്തിൽപെട്ട മാരക മയക്കുമരുന്നായ എം.ഡി.എം.എ ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ ജില്ലയിലെത്തിക്കുന്നത്. ഇതോടെ രണ്ട് ആഴ്ചക്കുള്ളിൽ കൊണ്ടോട്ടി, വേങ്ങര, പാണ്ടിക്കാട്, നിലമ്പൂർ, മഞ്ചേരി എന്നിവിടങ്ങളിൽനിന്നായി ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് 68 ഗ്രാം എം.ഡി.എം.എയും 30 കിലോയോളം കഞ്ചാവുമായി 15ഓളം പേരെയാണ് പിടികൂടിയത്.
പാണ്ടിക്കാട് സി.െഎ അമൃതരംഗൻ, എസ്.െഎ അരവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, പാണ്ടിക്കാട് സ്റ്റേഷനിലെ സി.പി.ഒമാരായ ബിജു, ഹാരിസ് മഞ്ചേരി, മിർഷാദ്, സുമേഷ്, ജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.