വൈപ്പിന്‍: ഞായറാഴ്ച രാത്രി വൈപ്പിനിൽ വ്യത്യസ്ത ബൈക്ക് അപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. ചെറുവൈപ്പ് കവലയിലെ തയ്യല്ക്കാരൻ പള്ളത്താംകുളങ്ങര കുറപ്പശ്ശേരി ശശീന്ദ്രബോസ് (65), പുതുവൈപ്പ് കോച്ചന്മുക്ക് അറക്കല്‍ ജോസഫിെൻറ മകന് ജോണ്‍പോള്‍ (28) എന്നിവരാണ് മരിച്ചത്.
കുഴുപ്പിള്ളി അയ്യമ്പിള്ളി കവലയില്‍ സംസ്ഥാനപാത മുറിച്ചുകടക്കവെ ശശീന്ദ്രബോസിനെ ബൈക്കിടിക്കുകയായിരുന്നു. രാത്രി എട്ടോടെ ഭാര്യയുമായി ബസില്‍ വന്നിറങ്ങിയ ഇയാള്‍ കടയില്‍നിന്ന് സാധനം വാങ്ങി റോഡ് മുറിച്ചുകടക്കവെയാണ് അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ച മരിച്ചു.
തെരുവുനായ് വട്ടം ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് ജോണ്‍പോളിന് പരിക്കേറ്റത്. രാത്രി പതിനൊന്നോടെ പുതുവൈപ്പ് പടിഞ്ഞാറ് യൂനിവേഴ്സിറ്റി കവലക്ക് സമീപത്താണ് അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ച മരിച്ചു. ശശീന്ദ്രബോസിെൻറ ഭാര്യ: ഗിരിജ. മക്കള്‍: സിജ, ജിസ. മരുമക്കള്‍: സുധീര്‍, അനൂപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.