പ്രതീകാത്മക ചിത്രം

പമ്പയിൽ മദ്യപിച്ച ഫയർഫോ​ഴ്സ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ശബരിമല: മണ്ഡല - മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഡ്യൂട്ടി സമയത്ത് മദ്യപിച്ച സംഭവത്തിൽ പമ്പയിൽ പിടിയിലായ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ചങ്ങനാശേരി ഫയർ സ്റ്റേഷനിലെ എസ്. സുബീഷ്, ഗാന്ധിനഗർ സ്റ്റേഷനിലെ പി. ബിനു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ജോലിക്കിടെ കാറിനുള്ളിൽ വച്ച് മദ്യപിച്ചതിന് പമ്പാ പൊലീസ് ഇരുവരെയും ഡിസംബർ 28ന് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് നടപടി.

അതിനിടെ, മണ്ഡല - മകരവിളക്ക് കാലയളവിൽ ഇതുവരെ അരക്കോടിയിലേറെ തീർത്ഥാടകരാണ് ശബരിമല ദർശനം നടത്തിയത്. ബുധനാഴ്ച ഉച്ചവരെ ലഭിച്ച കണക്ക് അനുസരിച്ച് 50,86667 പേർ ദർശനത്തിന് എത്തി. 40,95566 ഭക്തരാണ് മണ്ഡലകാലത്ത് എത്തിയത്. മകരവിളക്ക് ഉത്സവത്തിന് നടതുറന്ന 30 മുതൽ ബുധനാഴ്ച ഉച്ചവരെ 9,91101 തീർത്ഥാടകർ ദർശനം പൂർത്തിയാക്കി.

മകരവിളക്കിനായി നടതുറന്ന ശേഷമുള്ള എല്ലാദിനങ്ങളിലും ലക്ഷത്തിനടുത്ത് തീർത്ഥാടകർ എത്തുന്നുണ്ട്. മകരവിളക്കിന് 5 ദിനങ്ങൾ മാത്രം അവശേഷിക്കേ സമാനമായ തിരക്ക് ഉണ്ടാവും എന്ന് തന്നെയാണ് ദേവസ്വം ബോർഡും പൊലീസും കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി മകരവിളക്ക് ഉത്സവ ദിവസവും അതിന് മുൻപുള്ള രണ്ട് ദിവസങ്ങളിലും ഹൈകോടതിയുടെ നിർദേശപ്രകാരം വെർച്ച്വൽ ക്യൂവിൻറെയും സ്പോട്ട് ബുക്കിങ്ങിൻറെയും എണ്ണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്.

മകരവിളക്ക് ദിനത്തിൽ അടക്കം സുഖ ദർശനത്തോടൊപ്പം തീർത്ഥാടകരുടെ സുരക്ഷ കൂടി മുൻനിർത്തി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ശബരിമല എഡിഎം അരുൺ എസ്. നായർ പറഞ്ഞു.

Tags:    
News Summary - Two drunk Fire force officers in pamba suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.