തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് പുറത്ത് ചാടിയ മൂന്ന് ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണത്തിനെ കൂട്ടില്‍ തിരികെ എത്തിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ ഹനുമാൻ കുരങ്ങുകളിൽ ഒരെണ്ണം കൂടിന് സമീപത്തെ മതിലിൽ ചാരിവെച്ച മരക്കമ്പിലൂടെ സ്വമേധയാ കൂട്ടിലേക്ക് തിരികെക്കയറിയപ്പോൾ മറ്റൊന്നിനെ മരത്തിൽ കയറി മൃഗശാല ജീവനക്കാർ പിടികൂടുകയായിരുന്നു. ഇനി ഒരു കുരങ്ങിനെ കൂടി പിടികൂടാനുണ്ട്. ഇത് മരത്തിൽ തുടരുകയാണ്. പഴങ്ങളും മറ്റും കൂടിന് സമീപത്ത് വെച്ചും ഇണയെ കാണിച്ചും ഇതിനെ താഴെ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും കുരങ്ങ് ജീവനക്കാരോട് അടുക്കുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് മൂന്നു പെൺ ഹനുമാൻ കുരങ്ങുകളെ കാണാതായത്. പിന്നീട് ഇവയെ തുറന്ന കൂടിന് സമീപത്തെ മരത്തിൽ കണ്ടെത്തുകയായിരുന്നു.
കുരങ്ങുകളെ പിടികൂടാനായി ചൊവ്വാഴ്ച മൃഗശാലക്ക് അവധി നൽകിയിരുന്നു. ഇന്ന് മരത്തിലിരിക്കുന്ന കുരങ്ങിനെക്കൂടി വലയിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ബുധനാഴ്ച മൃഗശാലയിൽ സന്ദർശകരെ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.