കോട്ടയം: രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് ഹൈേകാടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. പാർട്ടി ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ അംഗീകാരവും ലഭിച്ചു. ഹൈകോടതി വിധി ജോസഫ് വിഭാഗത്തിന് വീണ്ടും തിരിച്ചടിയായി.
രണ്ടിലക്കായുള്ള നിയമപോരാട്ടത്തിൽ ഹൈകോടതിയിലും ജില്ല കോടതിയിലും ജോസഫ് വിഭാഗത്തിന് നേരത്തേ തിരിച്ചടി നേരിട്ടിരുന്നു. തുടർന്ന് ജോസ് െക. മാണി രണ്ടില ഉപയോഗിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ജോസഫ് ഹൈകോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചു. ആ ഹരജിയും തള്ളി. ഇതിനെതിരെ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇപ്പോൾ തള്ളിയത്.
കേരള കോൺഗ്രസിെൻറ സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം ശരിയായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതെന്ന് കാണിച്ചാണ് ജോസഫ് അപ്പീല്‍ നല്‍കിയത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നത്തിെൻറ പേരിൽ കോടതിയിൽനിന്നുണ്ടായ തിരിച്ചടി ജോസഫ് വിഭാഗം നേതാക്കളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്ഥാനാർഥികൾ മത്സരിച്ചത് ചെണ്ട ചിഹ്നത്തിലായിരുന്നു. ഇത് ഐശ്വര്യമുള്ള ചിഹ്നമാണെന്നും ഇനി രണ്ടില അനുവദിച്ചുകിട്ടിയാലും ചെണ്ട സ്ഥിരമാക്കുന്ന കാര്യം പരിഗണിക്കുമെന്നും ജോസഫ് മുമ്പ് പറഞ്ഞിരുന്നു.
ജോസഫിെൻറ ഹരജി തള്ളിയ ഹൈകോടതി നടപടി കേരള കോണ്‍ഗ്രസിന് കരുത്താകുമെന്ന് ജോസ് കെ. മാണി പാലായിൽ പറഞ്ഞു. കേരള കോണ്‍ഗ്രസ് എടുത്ത നിലപാട് ശരിയാണെന്ന് തെളിഞ്ഞു. നുണകളിലൂടെ നേട്ടമുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. പാലായിൽ പദയാത്ര തുടങ്ങുന്ന ദിവസം അനുകൂല വിധി ഉണ്ടായതിൽ സന്തോഷമെന്നും ജോസ് കെ. മാണി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.