കൊടുങ്ങല്ലൂർ: ശ്രീകുറുംബക്കാവിൽ ഭരണി മഹോത്സവത്തിെൻറ ഭാഗമായ കോഴികല്ല് മൂടൽ ദിവസം നിരോധിച്ച കോഴിയെ വെ ട്ടൽ നടത്തി രക്തമൊഴുക്കി രക്ഷപ്പെട്ട നാലംഗ സംഘത്തിലെ രണ്ടുപേരെ കൂടി കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത ു.
കുലാചാരമായ മൃഗബലി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച വിശ്വവാമാചാര ധർമ്മ രക്ഷാസംഘം സംസ്ഥാന ഭാരവാഹിയായ പേ രമംഗലം താഴെക്കാട്ടിൽ റിജുരാജ (33), കോട്ടയം പളലിയനൂർ പാല പനച്ചിക്കാട്ട് ജയഷൃഷ്ണൻ (48) എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികളായ കൊടുങ്ങല്ലൂർ വി.പി. തുരുത്ത് തറയിൽ ശരത്ത് (26), എസ്.എൻ പുരം ആലപൂതോട്ട് ആതിത്യൻ (22) എന്നിവരെ കോഴിബലി നടന്നതിെൻറ അടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും വിശ്വവാമാചാര ധർമ്മ രക്ഷാ സംഘം പ്രവർത്തകരാണ്.
കോഴികല്ലിന് സമീപം ഒരാൾ ചെമ്പട്ട് വിരിക്കുകയും മറ്റൊരാൾ സഞ്ചിയിൽ കൊണ്ടുവന്ന കോഴിയെ വെട്ടി രക്തം ഒഴക്കുകയുമാണ് ഉണ്ടായത്. ഇത് മറ്റൊരാൾ മൊബൈൽ വീഡിയോവിൽ പകർത്തുകയും ചെയ്തു. ഒരാൾ ഇവർക്ക് രക്ഷപ്പെടാൻ ക്ഷേത്ര വളപ്പിൽ കാറുമായി കാത്തുനിന്നു. കോഴി വെട്ട് നടക്കുമെന്ന് പ്രഖ്യാപനം വന്നതോടെ ദേവസ്വം ബോർഡും വിവിധ സംഘടനകളും എതിർപ്പുമായി രംഗത്ത് വന്നിരുന്നു.
എന്നാൽ, അശ്വതി കാവ് തീണ്ടൽ ദിവസം പ്രഖ്യാപിച്ച കോഴിയെ വെട്ടൽ കോഴികല്ല് മൂടൽ ദിവസം കാവിൽ ആളൊഴിഞ്ഞ വേളയിൽ തന്ത്രപൂർവ്വം നടത്തി സംഘം കടന്നുകളയുകയായിരുന്നു. എസ്.ഐ ഇ.ആർ. ബൈജു, എ.എസ്.ഐ ബിജു ജോസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ജാമ്യം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.