പാലക്കാട്: പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകരായ ഇരട്ടക്കുളം സ്വദേശി വിഷ്ണു, കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണു എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈൻ വധശ്രമ കേസിലെ പ്രതിയാണ്. ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് മനു.
ഏപ്രിൽ 15ന് വെള്ളിയാഴ്ച ഉച്ചക്ക് നടന്ന കൊലപാതകത്തിൽ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താൻ പൊലീസ് കേസ് അട്ടിമറിക്കുകയാണെന്നും സുബൈർ വധക്കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്നും എസ്.ഡി.പി.ഐ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സുബൈറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നാല് വാളുകളാണ് പൊലീസ് കണ്ടെത്തിയത്. മൂന്ന് പ്രതികളെ മാത്രമാണ് പിടികൂടിയത്.
വെള്ളിയാഴ്ച പള്ളിയിൽ നിന്ന് ബൈക്കിൽ പിതാവുമൊന്ന് മടങ്ങവേയാണ് സുബൈറിനെ അക്രമിസംഘം വെട്ടിക്കൊന്നത്. രണ്ട് കാറുകളിലായി എത്തിയ അക്രമി സംഘമാണ് കൊലപാതകം നടത്തി കടന്നുകളഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.