ഓമശ്ശേരി: പുത്തൂർ കെടയത്തൂരിൽ സ്ഥലനാമത്തെ ചൊല്ലി തർക്കം. ജാറംകണ്ടി, തേവർപറമ്പ് സ്ഥലനാമങ്ങെള ചൊല്ലിയാണ് നാട്ടുകാരിലെ രണ്ടുവിഭാഗങ്ങളിൽ ചേരിതിരിഞ്ഞ് തർക്കം നടക്കുന്നത്. നാഗാളികാവ്, നടമ്മൽ പൊയിൽ റോഡ് പ്രവൃത്തിക്കുശേഷം സ്ഥലനാമ ബോർഡ് സ്ഥാപിച്ചപ്പോഴാണ് നേരത്തെയുണ്ടായിരുന്ന സ്ഥലനാമ തർക്കം വീണ്ടും ആരംഭിച്ചത്.
ഇവിടെയുള്ള മഖാം കാരണം സുന്നി വിഭാഗങ്ങൾ ജാറംകണ്ടി എന്നാണ് സ്ഥലനാമമായി പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്നത്. അതേസമയം, ഇതര വിഭാഗം സ്ഥലത്തെ തേവർപറമ്പ് എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. ഓരോരുത്തരും തങ്ങളുടെ സ്ഥാപന ബോർഡുകളിൽ വ്യത്യസ്ത സ്ഥലനാമങ്ങളാണ് ഉപയോഗിച്ചുവരാറുള്ളത്.
എന്നാൽ, റോഡ് പണിക്കുശേഷം പൊതുമരാമത്ത് വകുപ്പ് അധികൃതർ ബോർഡ് സ്ഥാപിച്ചപ്പോൾ ജാറംകണ്ടി എന്നാണ് സ്ഥലനാമ സൂചികയായി രേഖപ്പെടുത്തിയത്. ഈ ബോർഡ് ചിലർ പിഴുതുമാറ്റിയപ്പോഴാണ് മറുവിഭാഗം പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്ന് ബോർഡ് പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലനാമം മാറ്റണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെയും ചിലർ സമീപിച്ചിരിക്കുകയാണ്. ഇതാണിപ്പോൾ വിവാദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.