കോഴിക്കോട്: ലക്ഷദ്വീപിലെ ആഴക്കടലിൽ നിന്ന് രണ്ട് പുതിയ മീനുകളെ കണ്ടെത്തി ശാസ്ത്രജ്ഞർ. ഉരുണ്ട രൂപത്തിലുള്ള കോഡ്ലിങ് മത്സ്യത്തെയാണ് കണ്ടെത്തിയത്. ലക്ഷദ്വീപിലെ ശാസ്ത്രസാങ്കേതിക വകുപ്പിലെ മറൈൻ ബയോഡൈവേഴ്സിറ്റി റിസർച്ച് പ്രൊജക്ട് ഇൻവെസ്റ്റിഗേറ്ററായ ഡോ. ഇദ്രിസ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മീനുകളെ കണ്ടെത്തിയത്.
തായ്വാനിലെ നാഷനൽ മ്യൂസിയം ഓഫ് മറൈൻ ബയോളജി ആൻഡ് അക്വേറിയത്തിലെയും സിഡ്നി ആസ്ട്രേലിയൻ മ്യൂസിയത്തിലെയും ഗവേഷകനായ ഡോ. സൗൻ ചിങ് ഹോ, പനങ്ങാട് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയിലെ പി.സി മറിയംബി, ഡോ. എസ്. സുരേഷ് കുമാർ എന്നിവരും ഗവേഷക സംഘത്തിലുണ്ടായിരുന്നു.
'ഫിസിക്കുലസ് ഇൻഡിക്കസ്, ഫിസിക്കുലസ് ലക്ഷദ്വീപ' എന്ന പേരിലാണ് മീനുകൾ അറിയപ്പെടുക. പ്രമുഖ ശാസ്ത്രമാസികയായ സൂടാക്സയിലും കാലിഫോർണിയ അക്കാദമി ഓഫ് സയൻസിന്റെ വില്യം എഷ്മെയറുടെ ഫിഷ് കാറ്റലോഗിലും പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലക്ഷദ്വീപിലെ കവരത്തിക്ക് സമീപം പവിഴപ്പുറ്റുകളുടെ പുറംഭാഗത്താണ് മീനുകളെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.