അ​റ​സ്റ്റി​ലാ​യ പ്രതികൾ


ഗാ​ന​മേ​ള​ക്കി​ടെ എ​സ്.​ഐ.​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

വാ​ടാ​ന​പ്പ​ള്ളി: ത​ളി​ക്കു​ളം പു​തി​യ​ങ്ങാ​ടി ബാ​ല​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്രോ​ത്സ​വ​ത്തി​ലെ ഗാ​ന​മേ​ള​ക്കി​ട​യി​ലെ സം​ഘ​ർ​ഷ​ത്തി​നി​ടെ എ​സ്.​ഐ.​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പു​തി​യ​ങ്ങാ​ടി അ​റ​ക്ക​പ്പ​റ​മ്പി​ല്‍ അ​ന​ന്തു (22), ഇ​യാ​ളു​ടെ ബ​ന്ധു അ​ഖി​ല്‍ (24) എ​ന്നി​വ​രെ​യാ​ണ് വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ല​പ്പാ​ട് എ​സ്.​ഐ എ​ബി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ത​ല​യി​ല്‍ ക​ല്ലു​കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ക്ഷേ​ത്രോ​ത്സ​വ​ത്തി​ലെ ഗാ​ന​മേ​ള​ക്കി​ടെ അ​ടി പി​ടി ന​ട​ന്നി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് രാ​ത്രി എ​ട്ടോ​ടെ വ​ല​പ്പാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചു. പ​ത്ത​ര​യോ​ടെ വീ​ണ്ടും സം​ഘ​ട്ട​ന​മെ​ന്ന സ​ന്ദേ​ശം ല​ഭി​ച്ച​തോ​ടെ എ​സ്.​ഐ.​യും സം​ഘ​വും വീ​ണ്ടു​മെ​ത്തി. വി​വ​രം ചോ​ദി​ച്ച​റി​യു​ന്ന​തി​നി​ടെ​യാ​ണ് ക​ല്ലു​കൊ​ണ്ട് എ​സ്.​ഐ​യു​ടെ ത​ല​യി​ല്‍ അ​ടി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ൽ ര​ണ്ട് പേ​രെ​ക്കൂ​ടി പി​ടി​കി​ട്ടാ​നു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Two people arrested in the case of attacking SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.