നേമം: ഗൃഹനാഥനെ വ്യക്തിവിരോധംമൂലം തട്ടിക്കൊണ്ടുപോയി ആക്രമിച്ചകേസിൽ നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയും കൂട്ടാളികളില്‍ ഒരാളും പിടിയില്‍. കരമന ബണ്ട്റോഡ് സ്വദേശി അമ്മയ്ക്കൊരു മകന് സോജു എന്ന അജിത്കുമാര്‍ (43), കാലടി ആറ്റുപുറം സ്വദേശി വിഷ്ണു (42) എന്നിവരാണ് പിടിയിലായത്.
ദിവസങ്ങള്‍ക്കു മുമ്പാണ് കേസിന്നാസ്പദമായ സംഭവം. പേട്ട സ്വദേശിയുടെ ഭൂമിയിൽനിന്ന് ചെമ്മണ്ണ് കടത്തുന്നതിന് ലോഡ് ഒന്നിന് 1000 രൂപ വീതം നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടു. ഇത് എതിര്‍ത്തതോടെയാണ് ഇയാളെ സോജുവിന്റെ വീട്ടിലെത്തിച്ച് നാലുപേർ ചേര്‍ന്ന് മർദിച്ചത്.
തിരുവനന്തപുരം നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ 25ഓളം കേസുകളിലെ പ്രതിയാണ് സോജു. 2014ല്‍ ജെറ്റ് സന്തോഷ് വധവുമായി ബന്ധപ്പെട്ട് രണ്ടാംപ്രതിയാണ്. മറ്റുകേസുകള്‍ ഉള്‍പ്പെടെ 12 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച സോജു ജയിലില്‍നിന്നിറങ്ങിയശേഷമാണ് വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
പരിശോധനയില്‍ സോജുവിന്റെ വീട്ടില്‍നിന്ന് മഴു, എസ് കത്തി, മൂന്നുതരം വിവിധ കത്തികള്‍, മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ കണ്ടെത്തി. കൂട്ടുപ്രതികള്‍ക്കായി പൊപോലീസ് അന്വേഷണം ആരംഭിച്ചു.
ഫോര്‍ട്ട് എ.സി എ. പ്രസാദിന്റെ നേതൃത്വത്തില്‍ കരമന സി.ഐ എസ്. അനൂപ്, എസ്.ഐ വിപിന്‍, ഷാഡോ എസ്.ഐ ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.