ചേവായൂർ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

കോഴിക്കോട്: വെള്ളിമാട്​കുന്ന്​ ബാലിക മന്ദിരത്തിൽ നിന്ന്​ രക്ഷപ്പെട്ട പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പിടിയിലായ പ്രതി സ്​റ്റേഷനിൽനിന്ന്​ ചാടിപ്പോയ സംഭവത്തിൽ രണ്ടു​ പൊലീസുകാർക്ക്​ സസ്​പെൻഷൻ.

ചേവായൂർ സ്​റ്റേഷനിലെ ഗ്രേഡ്​ എ.​എസ്​.ഐ എം. സജി, സിവിൽ പൊലീസ്​ ഓഫിസർ ടി. ദിലീഷ്​ എന്നിവരെയാണ്​ സിറ്റി പൊലീസ്​ മേധാവി എ.വി. ജോർജ്​ സസ്​പെൻഡ്​ ചെയ്തത്​. പ്രതി സ്​റ്റേഷനിലുണ്ടായിരുന്നപ്പോൾ ജി.ഡി, പാറാവ്​ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്​ ഇരുവരും.

കേസിൽ പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ്​ (26) ശനിയാഴ്​ച വൈകീട്ട്​ ആറേകാലോടെ സ്​റ്റേഷനിൽ നിന്ന്​ ചാടിപ്പോയത്​. ഒരുമണിക്കൂറോളം നീണ്ട തിര​ച്ചിലിനൊടുവിൽ സമീപത്തെ ലോ കോളജിന്​ പിറകിലെ കുറ്റിക്കാട്ടിൽനിന്ന്​​ ഇയാളെ പിടികൂടുകയായിരുന്നു. ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരടക്കം സ്​റ്റേഷനിലുണ്ടായിരുന്നപ്പോഴായിരുന്നു പ്രതി രക്ഷപ്പെട്ടത്​.

സിറ്റി ​പൊലീസ്​ മേധാവിയുടെ നിർദേശ പ്രകാരം സംഭവം​ അന്വേഷിച്ച സ്​പെഷൽ ബ്രാഞ്ച്​ അസി. കമീഷണർ എ. ഉമേഷിന്റെ റിപ്പോർട്ടി‍െൻറ അടിസ്ഥാനത്തിലാണ്​ നടപടി. സ്​റ്റേഷനിലുണ്ടായത്​ ഗുരുതര സുരക്ഷ വീഴ്ചയാണെന്നും ​ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഉത്തരവാദിത്തവും ജാഗ്രതയും കാണിക്കാത്തത്​ സേനക്കാകെ മാനക്കേടുണ്ടാക്കിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു

Tags:    
News Summary - Two policemen suspended for culprit running away from Chevayur station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.