പത്തനംതിട്ട: ഓമല്ലൂർ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു. ഇലവന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കാനാൽ സ്വദേശി ഏബർ എന്നിവരാണ് മരിച്ചത്. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
ഞായറാഴ്ച ഉച്ചയോടെയാണ് അഞ്ച് വിദ്യാർഥികൾ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ടു കുട്ടികൾ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു സ്വകാര്യ ട്യൂഷൻ സെന്റർ സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിനായി സമീപത്തെ ടർഫിൽ കളിക്കാനെത്തിയതായിരുന്നു വിദ്യാർഥികൾ. കളി കഴിഞ്ഞ ശേഷം കുളിക്കാനായി എത്തിയപ്പോഴാണ് അപകടം.
പത്തനംതിട്ടയിൽ നിന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘങ്ങളെത്തി നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.