കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ മാവോവാദി ബന്ധം ആരോപിച്ച് രണ്ട് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ വിമർശിച്ച് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. വിദ്യാര്‍ഥികളും സി.പി.എം പ്രവർത്തകരുമായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരെ യു.എ.പി.എ ചുമത്തിയ പൊലീസ് നടപടി തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം, സര്‍ക്കാര്‍ നിര്‍ബന്ധമായ ും ഇത് പരിശോധിച്ച് യു.എ.പി.എ നീക്കണമെന്നും തെറ്റുതിരുത്തണമെന്നും ആവശ്യപ്പെട്ടു.
യു.എ.പി.എ ചുമത്തിയത് ഒരുകാ രണവശാലും ന്യായീകരിക്കാന്‍ കഴിയില്ല. ഏതെങ്കിലും ലഘുലേഖകളുടെ അടിസ്ഥാനത്തില്‍ ചുമത്താനുള്ളതല്ല യു.എ.പി.എ. യു.എ.പി .എയുടെ അടിസ്ഥാനത്തില്‍ കേസ് മുന്നോട്ടുപോകാതിരിക്കാന്‍ നിയമപരമായി എന്തുനടപടി സ്വീകരിക്കാന്‍ സാധിക്കുമോ അത് സര്‍ക്കാര്‍ സ്വീകരിക്കണം. അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടര്ബോള്ട്ടിെൻറ വെടിവെപ്പില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് വിശ്വസിക്കുന്നതെന്നും കാരാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യു.എ.പി.എ ചുമത്തുന്നത് രാജ്യവ്യാപക പ്രതിഷേധത്തെ ദുർബലപ്പെട ുത്തും –കാനം
കോട്ടയം: ഗുജറാത്തിലെ കരിനിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേ ധമുയരുേമ്പാൾ കേരളത്തിൽ യു.എ.പി.എ ചുമത്തുന്നത് പ്രതിഷേധത്തെ ദുർബലപ്പെടുത്തുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർക്കാർ യു.എ.പി.എ അനുസരിച്ച് ആളുകളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയാൽ ഈ കരിനിയമത്തിനെതിരെ ദേശവ്യാപകമായി നടക്കുന്ന ഇടതുപോരാട്ടത്തെ അത് ദുർബലപ്പെടുത്തും. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി അനുസരിച്ചാണ് സി.പി.െഎ നിലപാട് എടുത്തത്. നിയമനിർമാണം ആവശ്യപ്പെട്ടത് കോൺഗ്രസും ബി.ജെ.പിയുമാണ്.
മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്ന ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകിയത് സർക്കാറാണ്. സി.പി.ഐയോട് അനുവാദം ചോദിച്ചിട്ടല്ല സർക്കാർ കാര്യങ്ങൾ ചെയ്യുന്നത്. പോട്ട, ടാഡ തുടങ്ങിയ കരിനിയമങ്ങൾ പ്രതിഷേധത്തെത്തുടർന്ന് വേണ്ടെന്ന് വെച്ചിരുന്നു. അത് പുതിയ പേരിൽ നടപ്പാക്കുകയാണ്.
ഗുജറാത്ത് നിയമസഭയിൽ കരിനിയമം പാസാക്കിയപ്പോൾ മോദിയുടെ ഏറെ നാളത്തെ സ്വപ്നം പൂവണിഞ്ഞുവെന്നായിരുന്നു അവിടത്തെ ഒരുമന്ത്രിയുടെ പ്രതികരണം. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള പൊലീസ് അതിക്രമം പാടില്ല. കൃത്യനിർവഹണത്തിനിടയിൽ പൊലീസും മാധ്യമപ്രവർത്തകരും ഏറ്റുമുട്ടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.എ.പി.എ കരിനിയമം തന്നെ –എം.എ. ബേബി
കണ്ണൂർ: യു.എ.പി.എ കരിനിയമം തന്നെയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കണ്ണൂരിൽ ചിന്ത പുസ്തകോത്സവം ഉദ്ഘാടനം നിർവഹിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.പി.എ കരിനിയമം തന്നെയാണെന്ന് പാർട്ടി നിരവധി തവണ അസന്നിഗ്ധമായി പ്രഖ്യാപിച്ചതാണ്. അതുതന്നെയാണ് തെൻറയും വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസാണ് രണ്ട് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്. കുറ്റപത്രം സമർപ്പിക്കുേമ്പാൾ ഇൗ നിയമം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കും. യു.എ.പി.എ എന്നത് രാജ്യത്ത് നിലനിൽക്കുന്ന ഒരു നിയമമാണ്. സംസ്ഥാന സർക്കാറിന് ഭരണഘടനാപരമായി രാജ്യത്തുള്ള നിയമം അനുസരിച്ചേ പറ്റൂ. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സർക്കാർ കർശനമായി പരിശോധിക്കും. സി.പി.എമ്മിൽ മാവോവാദി അനുകൂലികളും ചിന്താഗതിയുള്ളവരും നുഴഞ്ഞുകയറുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത് –ബിനോയ് വിശ്വം
അഗളി: ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടതെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം. അഗളിയിൽ സി.പി.ഐ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാവോവാദികളുടെ സായുധ പോരാട്ടത്തോട് സി.പി.ഐ ഒരിക്കലും യോജിക്കുന്നില്ല.
വ്യാജ ഏറ്റുമുട്ടലുകളിലൂടെ മാവോവാദികൾ കൊല്ലപ്പെടുമ്പോൾ അതിനെതിരെ ചെറുത്തുനിൽപ് നടത്തുന്നത് സി.പി.ഐയും സി.പി.എമ്മും മാത്രമാണ്. എന്നാൽ, കേരളത്തിലേക്ക് വരുമ്പോൾ ഈ നയത്തിൽ മാറ്റം വരുത്താൻ അനുവദിക്കില്ല. മാവോവാദികൾക്ക് ഭക്ഷണം കൊടുക്കുന്നത് തെറ്റല്ല. ഭക്ഷണം ചോദിച്ച് എത്തുന്നവരെ വെടിവെച്ച് കൊല്ലാൻ പാടില്ല. മാവോയിസത്തെ അനുകൂലിച്ച് ഇന്ത്യയിൽ ആദ്യമായി മുദ്രാവാക്യം വിളിച്ചത് സി.പി.എം ആണ്. ചീഫ് സെക്രട്ടറി രാഷ്ട്രീയ ലേഖനമെഴുതിയത് ശരിയായില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.