ഷെ​മീ​ർ, അ​മി​ർ​ഷാ

യു.എ.പി.എ: രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകർ കീഴടങ്ങി

കട്ടപ്പന: യു.എ.പി.എ ചുമത്തപ്പെട്ട രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകർ കട്ടപ്പന ഡിവൈ.എസ്.പിക്ക് മുന്നിൽ കീഴടങ്ങി. രാമക്കൽമേട് ഇടത്തറമുക്ക് ഓണമ്പള്ളിൽ ഷെമീർ (28), ബാലൻപിള്ളസിറ്റി വടക്കേത്താഴെ വി.എസ്. അമിർഷാ (25) എന്നിവരാണ് വ്യാഴാഴ്ച രാവിലെ കീഴടങ്ങിയത്.

പോപുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെ ഇവർ രാമക്കൽമേട് ബാലൻപിള്ളസിറ്റിയിൽ സംഘടനക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനാണ് നെടുങ്കണ്ടം പൊലീസ് ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയത്.ഇതേതുടർന്ന് ഇവർ ഒളിവിൽ പോയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Tags:    
News Summary - UAPA: Two Popular Front workers surrendered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.