മഞ്ചേശ്വരത്ത്​ ആശങ്കയില്ല; മുല്ലപ്പള്ളിയെ തിരുത്തി യു.ഡി.എഫ്​ സ്​ഥാനാർഥി

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ്​ ഫലത്തെ കുറിച്ച്​ ആശങ്കയുണ്ടെന്ന കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്​താവന തിരുത്തി യു.ഡി.എഫ്​ സ്​ഥാനാർഥി എ.കെ.എം അഷ്​റഫ്​. മഞ്ചേശ്വരത്ത്​ നല്ല മാർജിനിൽ വിജയിക്കുമെന്നും ഒരു ആശങ്കക്കും വകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയെ എതിർക്കുന്നവരുടെ മുഴുവൻ പിന്തുണയും കിട്ടിയിട്ടുണ്ട്​. എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക്​ സാധ്യതയുണ്ടെന്ന്​ പറയുന്നത്​ പതിവാണ്​. എന്നാൽ, എപ്പോഴും വിജയിച്ചത്​ തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്‍റിന്​ എവിടെ നിന്നു കിട്ടിയ വിവരത്തിന്‍റെ അടിസ്​ഥാനത്തിലാണ്​ ആശങ്കയുണ്ടെന്ന്​ പറഞ്ഞതെന്ന്​ അറിയില്ല. കോൺഗ്രസിന്‍റെ സമുന്നതരായ നേതാക്കൾകൂടി ചേർന്നാണ്​ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ്​ പ്രചരണം നയിച്ചത്​. തങ്ങളുടെ വിലയിരുത്തലിൽ നല്ല മാർജിനിൽ ജയിക്കാനാണ്​ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്ത്​ ബി.ജെ.പി ജയിച്ചാൽ ഉത്തരവാദിത്വം പിണറായി വിജയനായിരിക്കുമെന്നും സി.പി.എം വോട്ട്​ ബി.ജെ.പിയിലേക്ക്​ പോയിട്ടുണ്ടെന്നും മത്സരഫലത്തിൽ ആശങ്കയുണ്ടെന്നും മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. 

Tags:    
News Summary - udf candidate against mullappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.