കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർഥികൾ അനുഗ്രഹം തേടി കാരന്തൂർ മർക്കസിലെത്തി. ബാലുശ്ശേരി നിയോജക മണ്ഡലം സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയും കോഴിക്കോട് നോർത്തിൽ മത്സരിക്കുന്ന കെ.എം അഭിജിത്തും കുന്ദമംഗലത്തെ മുസ്ലിം ലീഗ് സ്വതന്ത്രൻ ദിനേശ് പെരുമണ്ണ എന്നിവരാണ് കാരന്തൂർ മർക്കസിലെത്തിയത്.
കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ അനുഗ്രഹം തേടിയാണ് സ്ഥാനാർഥികൾ സന്ദർശനം നടത്തിയത്. എം.കെ രാഘവൻ എം.പി, ജില്ല പഞ്ചായത്ത് അംഗങ്ങളായ നാസർ എസ്റ്റേറ്റ്മുക്ക്, ഐ.പി രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ധർമജൻ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. ജനുവരിയിൽതന്നെ ധർമജൻ ബാലുശ്ശേരിയിലെ കോൺഗ്രസ് പ്രാദേശിക പരിപാടികളിലും മറ്റും പങ്കെടുത്തിരുന്നു. ഫെബ്രുവരിയിൽ മണ്ഡലത്തിലെ കലാകാരന്മാരെയും രാഷ്ട്രീയക്കാരേയും കണ്ടിരുന്നു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ രമേഷ് പിഷാരടിയടക്കം ഉള്ളവർ ധർമജന് വേണ്ടി വോട്ട് ചോദിക്കാൻ മണ്ഡലത്തിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.