കൽപറ്റ/ തൊടുപുഴ: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കാർഷിക മേഖലയുടെയും കർഷകരുടെയും ഭീതി അകറ്റാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വയനാട്, ഇടുക്കി ജില്ലകളിൽ യു.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.
വയനാട് ജില്ലാ കവാടമായ ലക്കിടിയിൽ യു.ഡി.എഫ് പ്രവർത്തകർ വാഹനം തടഞ്ഞു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയുള്ള ഹർത്താലിൽനിന്ന് ആശുപത്രി, പാല്, പത്രം എന്നീ അവശ്യ സര്‍വിസുകളെ ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.
സുപ്രീംകോടതി വിധിയിൽ ഇളവുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകൾ കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന വകുപ്പിനെയും സമീപിച്ച് നിർദേശങ്ങൾ സമർപ്പിക്കാമെന്ന് ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.