തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് യു.ഡി.എഫ് എം.എൽ.എമാർ സഭാകവാടത്തിൽ നടത്തുന്ന സത്യഗ്രഹം ഒരാഴ്ചയാകുന്ന സാഹചര്യത്തിൽ തുടർനടപടി തിങ്കളാഴ്ച ചേരുന്ന യു.ഡി.എഫ് പാർലമെൻററി പാർട്ടി യോഗം തീരുമാനിക്കും.
സഭ തുടങ്ങുന്നതിനുമുമ്പ് രാവിലെ 8.30നാണ് യോഗം. നിരാഹാര സത്യഗ്രഹം ആരംഭിച്ച് സമരം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതടക്കം യോഗം പരിഗണിക്കും. സമരം സംബന്ധിച്ച് സഭയിൽ നിരവധി തവണ ആശയവിനിമയം നടെന്നങ്കിലും ഒത്തുതീർപ്പിലേക്ക് എത്തിയിരുന്നില്ല. നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ സർക്കാർ തയാറല്ല. നിരോധനാജ്ഞ നീട്ടാൻ തീരുമാനിക്കുകയും ചെയ്തു.
എം.എല്‍.എമാര്‍ നടത്തുന്ന സത്യഗ്രഹം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് തിങ്കളാഴ്ച നിയമസഭയിലേക്ക് മാർച്ച് നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.