യു.ഡി.എഫി​െൻറ രാപകൽ സമരം മാർച്ച്​ മൂന്നിലേക്ക്​​ മാറ്റി

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾക്ക്​ എതിരെ യു.ഡി എഫ്​ പ്രഖ്യാപിച്ച  നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള രാപകൽ സമരം മാറ്റി. മാര്‍ച്ച് ഒന്നിനു നടത്താനിരുന്ന സമരം മൂന്നിലേക്കാണ്​​​ മാറ്റിയത്​. ആറ്റുകാല്‍ പൊങ്കാല കാരണമാണ്​ മാറ്റിയതെന്ന്​ യു.ഡി.എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. 

മാര്‍ച്ച് മൂന്നാം തിയതി ആരംഭിച്ച് മാര്‍ച്ച് നാലിനു സമാപിക്കുന്ന രീതിയില്‍ പുന:ക്രമീകരിക്കണമെന്ന്​ അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും പെട്രോള്‍ ഡീസല്‍ വര്‍ധനക്കെതിരെയുമാണ് യു.ഡി.എഫി​​​െൻറ​ രാപകൽ സമരം​. 

യു.ഡി.എഫ് ഏകോപന സമിതി യോഗം ഈ മാസം 27 നു വൈകുന്നേരം മൂന്ന്​ മണിക്ക് ക​േൻറാണ്‍മ​​െൻറ്​ ഹൗസില്‍ ചേരുമെന്നും കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു

Tags:    
News Summary - udf protest central govt state govt - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.