തിരുവനന്തപുരം: വോട്ടർപട്ടികയിലെ ക്രമക്കേടിന് പിന്നിൽ ഇടത് ഉദ്യോഗസ്ഥരെന്ന് യു.ഡി.എഫ്. ബി.എൽ.ഒമാരും എൻ.ജി.ഒ യൂണിയൻ നേതാക്കളും ക്രമക്കേടിന് കൂട്ടുനിന്നു. വോട്ട് നഷ്ടപ്പെട്ടവരുടെ കണക്കുകൾ വിവിധ ഡി.സി.സികൾ രേഖരിക്കുകയാണ്. കണക്കെടുപ്പിന് ശേഷം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
കരട് വോട്ടർ പട്ടികയിലും അന്തിമ വോട്ടർപട്ടികയിലും ക്രമക്കേട് നടന്നിട്ടുണ്ട്. വോട്ടർപട്ടികക്ക് ഒപ്പമുള്ള ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിൽ വെട്ടിനിരത്തപ്പെട്ടവരുടെ പേരില്ല. വോട്ട് ചെയ്യാനായി ബൂത്തിലെത്തിയപ്പോഴാണ് പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞത്. ആലപ്പുഴ മണ്ഡലത്തിൽ മാത്രം 15000 വോട്ടുകൾ വെട്ടിനിരത്തിയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.