കലൂർ അപകടം: സ്റ്റേഡിയം വിട്ടുനൽകിയത് ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ; വീഴ്ച സംഭവിച്ചെന്ന് ആവർത്തിച്ച് മേയർ

കൊ​ച്ചി: ഐ.​എ​സ്.​എ​ൽ ഉ​ൾ​പ്പെ​ടെ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ മാ​ത്രം ന​ട​ക്കു​ന്ന ക​ലൂ​ർ സ്റ്റേ​ഡി​യം ഗി​ന്ന​സ് നൃ​ത്ത​പ​രി​പാ​ടി​ക്ക് വി​ട്ടു​ന​ൽ​കി​യ​ത് ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന്. മ​റ്റ്​ പ​രി​പാ​ടി​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും നൃ​ത്ത​പ​രി​പാ​ടി ന​ട​ന്നാ​ൽ ട​ർ​ഫി​ന്‍റെ നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ജി.​സി.​ഡി.​എ എ​സ്റ്റേ​റ്റ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ലി​ൽ കു​റി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ട​ർ​ഫ്​ ഒ​ഴി​വാ​ക്കി​യു​ള്ള പ​രി​പാ​ടി ആ​യ​തി​നാ​ൽ അ​നു​മ​തി ന​ൽ​കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ചെ​യ​ർ​മാ​ൻ രേ​ഖാ​മൂ​ലം അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തി​ന്​ പി​ന്നാ​ലെ സം​ഘാ​ട​ക​രാ​യ മൃ​ദം​ഗ​വി​ഷ​ൻ ജി.​സി.​ഡി.​എ​യു​ടെ അ​ക്കൗ​ണ്ടി​ൽ ഡെ​പ്പോ​സി​റ്റ് തു​ക നി​ക്ഷേ​പി​ച്ചു. പൊ​ലീ​സി​ന്‍റെ​യോ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യു​ടെ​യോ കൊ​ച്ചി കോ​ർ​പ​റേ​ഷ​ന്‍റെ​യോ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന്​ മു​മ്പാ​യി​രു​ന്നു ഇ​ത്.

എ​ന്നാ​ൽ, കാ​യി​ക പ​രി​പാ​ടി​ക​ൾ​ക്ക് മാ​ത്ര​മേ സ്റ്റേ​ഡി​യം ന​ൽ​കാ​വൂ എ​ന്ന് നി​യ​മ​ത്തി​ലി​ല്ലെ​ന്നും ഇ​തി​നെ മ​റി​ക​ട​ക്കേ​ണ്ട​താ​ണെ​ങ്കി​ൽ അ​തി​നാ​ണ് ചെ​യ​ർ​മാ​ൻ അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ നേ​തൃ​ത്വ​മു​ള്ള​തെ​ന്നും ച​ന്ദ്ര​ൻ​പി​ള്ള മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​തു​മാ​ത്രം ന​ട​ത്താ​ന​ല്ല ത​ങ്ങ​ളെ​ന്നും ചെ​യ​ർ​മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തി​നി​ടെ, അ​നു​മ​തി ന​ൽ​കി​യ​തി​ലെ വീ​ഴ്ച സ​മ്മ​തി​ച്ച് സൈ​റ്റ് എ​ൻ​ജി​നീ​യ​റെ ജി.​സി.​ഡി.​എ സ​സ്പെ​ൻ​ഡ് ചെ​യ്തു. വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്നും ഭാ​വി​യി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ച​ന്ദ്ര​ൻ പി​ള്ള വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സം​ഘാ​ട​ന​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് കൊ​ച്ചി മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ. പ​രി​പാ​ടി​ക്ക് അ​നു​മ​തി ന​ൽ​കി​യ എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ താ​ൻ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യി​ല്ലെ​ന്നു പ​റ​ഞ്ഞ മേ​യ​ർ പി​ന്നെ​യെ​ന്തി​ന് ഒ​രാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു എ​ന്ന മ​റു​ചോ​ദ്യ​മാ​ണ് ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ ഉ​ന്ന​യി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ, അ​പ​ക​ട​ശേ​ഷം ആ​ദ്യ​മാ​യി ന​ട​ന്ന ജി.​സി.​ഡി.​എ എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ലേ​ക്ക് ചെ​യ​ർ​മാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. ഇ​വ​രെ പി​ന്നീ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. 

Tags:    
News Summary - Uma Thomas Accident: Kaloor Stadium released by GCDA chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.