ഉമ തോമസ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു, സത്യവാചകം ചൊല്ലിയത് ദൈവനാമത്തിൽ

തിരുവനന്തപുരം: തൃക്കാക്കര നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച ഉമ തോമസ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. രാ​വി​ലെ 11ന് നിയമസഭ സമുച്ചയത്തിലെ​ ​സ്പീ​ക്ക​റു​ടെ ചേം​ബ​റിലാണ് സത്യപ്രതിജ്ഞ ച​ട​ങ്ങ് നടന്നത്.

ദൈവനാമത്തിലാണ് ഉമ തോമസ് സത്യവാചകം ചൊല്ലിയത്. സ്പീക്കർ എം.ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, യു.ഡി.എഫ് എം.എൽ.എമാർ അടക്കമുള്ളവർ പങ്കെടുത്തു.

Full View

പി.ടി തോമസിന്‍റെ നിലപാടുകൾ പിന്തുടരുമെന്ന് ഉമ തോമസ് പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകും. ജനങ്ങളുടെ അഭിപ്രായം മാനിച്ച് മുന്നോട്ടു പോകുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കോൺഗ്രസ് സിറ്റിങ് എം.എൽ.എ പി.​ടി. തോ​മ​സ്​ അ​ന്ത​രി​ച്ച ഒ​ഴി​വി​ലാ​ണ് തൃക്കാക്കരയിൽ​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്. വാശിയേറിയ തെരഞ്ഞെടുപ്പ് 25,016 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ ഉമ തോമസ് പരാജ‍യപ്പെടുത്തിയത്. ഉമ 72770 വോട്ടും ജോ ജോസഫ് 47754 വോട്ടും എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ 12957 വോട്ടും നേടി.

Tags:    
News Summary - Uma Thomas was sworn in as MLA in Thrikkakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.