ഉംറ കഴിഞ്ഞ് മടങ്ങവേ വിമാനത്തിൽവെച്ച് ശ്വാസതടസ്സം; തീർഥാടക മരിച്ചു

ഉംറ കഴിഞ്ഞ് മടങ്ങവേ വിമാനത്തിൽവെച്ച് ശ്വാസതടസ്സം; തീർഥാടക മരിച്ചു

നെടുമ്പാശ്ശേരി: ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങിവന്ന പത്തനംതിട്ട സ്വദേശിനി ​മരിച്ചു. ചെറുകോൽ പഞ്ചായത്തിൽ കാട്ടൂർ പേട്ട പാറക്കു മുകളിൽ പരേതനായ യൂസഫിന്റെ ഭാര്യ ഫാത്തിമാബീവിയാണ് (74) മരിച്ചത്.

ഉംറ സംഘത്തോടൊപ്പം ഞായറാഴ്ച രാവിലെയാണ് ഇവർ സൗദി എയർലൈൻസിൽ തിരിച്ചുവന്നത്. വിമാനത്തിൽവെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ട ഫാത്തിമാബീവിക്ക് നെടുമ്പാശ്ശേരി വിമാനത്താതാവളത്തിൽ പ്രാഥമിക ചികിത്സ നൽകി. ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നെടുമ്പാശ്ശേരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം വിട്ടുനൽകിയ മൃതദേഹം ഞായറാഴ്ച രാത്രിയോടെ നാരങ്ങാനം നോർത്ത് കെ.എൻ.ടി.പി ഹിദായത്തുൽ ഇസ്‌ലാം ജമാഅത്തിൽ ഖബറടക്കി. മക്കൾ: ആമിന ബീവി, മെഹബൂബ്, ഹാരിസ്. 

Tags:    
News Summary - umrah pilgrim died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.