ഉംറക്ക് പോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജന്‍റ് മുങ്ങിയതായി പരാതി

കോഴിക്കോട്: ഉംറക്ക് കൊണ്ടുപോയ പ്രായമായവർ അടക്കമുള്ള തീർഥാടകരെ മദീനയിൽ ഉപേക്ഷിച്ച് ഏജന്‍റ് മുങ്ങിയതായി പരാതി. മംഗലാപുരം പുത്തൂർ സ്വദേശി അഷ്റഫ് സഖാഫിക്കെതിരെയാണ് പരാതി. പുലർച്ചെ കൊടുംതണുപ്പിൽ റൂമില്‍ നിന്നും ഇറക്കിവിട്ടതായും തീർഥാടകർ പറഞ്ഞു.

അഷ്റഫ് സഖാഫിയുടെ ഉടമസ്ഥതയിലുള്ള മുഹമ്മദിയ്യ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയവർക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നായി 160ഓളം പേരാണ് മുഹമ്മദിയ്യ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയത്. മടക്ക ടിക്കറ്റ് നൽകാത്തതിനാൽ നിരവധിപേർ ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നതായും തീർഥാടകർ പറയുന്നു. ഭക്ഷണം ലഭിച്ചില്ലെന്നും പണം നൽകാത്തതിനാൽ റൂമിൽ നിന്നും ഇറക്കി വിട്ടെന്നും ഉംറക്ക് പോയവർ പറയുന്നു. 

Tags:    
News Summary - umrah pilgrims complaint against agent for cheating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.