കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി മരം മുറിച്ചെന്ന കേസുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജി ഹൈകോടതി തള്ളി. ഡൽഹിയിലെ ഫ്രീലാൻസ് പത്രപ്രവർത്തകനും മലയാളിയുമായ പി. പുരുഷോത്തമൻ നൽകിയ പൊതുതാൽപര്യഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
സംസ്ഥാന ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്നും ഇതിന് കോടതി മേൽനോട്ടം വഹിക്കുന്നതിൽ എതിർപ്പില്ലെന്നുമുള്ള സർക്കാർ വിശദീകരണം രേഖപ്പെടുത്തിയാണ് ഹരജി തള്ളിയത്. സർക്കാർ ഉത്തരവിെൻറ മറവിൽ വനത്തിൽനിന്ന് വൻതോതിൽ മരങ്ങൾ മുറിച്ചത് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണെന്നായിരുന്നു ഹരജിയിലെ ആരോപണം.
സംസ്ഥാന ഏജൻസിയുടെ അന്വേഷണം കാര്യക്ഷമമാകില്ല എന്നതിനാൽ സി.ബി.ഐ വേണമെന്നായിരുന്നു ആവശ്യം. വനഭൂമിയിൽ നിന്നല്ല മരങ്ങൾ മുറിച്ചതെന്നും വനം കൊള്ളയല്ല നടന്നതെന്നും സർക്കാർ വിശദീകരിച്ചു. ഇതിൽ സി.ബി.ഐക്ക് ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.