തിരുവനന്തപുരം: കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ നാളെ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാനിരുന്നതിൽ അനിശ്ചിതത്വം. കാര്‍ഷിക നിയമത്തിനെതിരെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചതിനാലാണ് ഇത്.
സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് വാദിച്ച ഗവര്‍ണര്‍ സ്പീക്കറോട് വിശദീകരണം തേടുകയും ചെയ്തു.
ബുധനാഴ്ച ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നത്. പ്രമേയത്തെ യു.ഡി.എഫ് പിന്തുണക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.
സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് മന്ത്രിസഭ ശിപാർശ ചെയ്തിരുന്നു. ഈ ശിപാർശയിലാണ് ഗവർണർ വിശദീകരണം തേടിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്.
അതിനിടെ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ഒരിക്കൽക്കൂടി ഗവർണർക്ക് കത്ത് അയച്ചു. മുഖ്യമന്ത്രിയും കൃഷി മന്ത്രിയും ഗവർണറെ നേരിൽകണ്ട് അഭ്യർഥിക്കുമെന്നാണ് അറിയുന്നത്. രാജ്ഭവനിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ നിയമസഭാ സമ്മേളനം ചേരാനാവൂ എന്നതിനാൽ നാളെ നടക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.