അ​നസ്​

യു​നെ​സ്കോ: ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യാ​യി അ​ന​സും

പ​ട​ന്ന: വേ​ൾ​ഡ് ഹെ​റി​റ്റേ​ജ് യ​ങ് പ്ര​ഫ​ഷ​ന​ൽ​സ് ഫോ​റം മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച് പ​ട​ന്ന​യി​ലെ പി. ​അ​ന​സും. യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് എജുക്കേഷൻ പ്രോഗ്രാമിന്‍റെ പ്രധാന വാർഷിക പ്രവർത്തനങ്ങളിലൊന്നാണ് വേൾഡ് ഹെറിറ്റേജ് യങ് പ്രഫഷനൽസ് ഫോറം.

ഈ​വ​ർ​ഷ​ത്തെ ഫോ​റം ‘ലോ​ക പൈ​തൃ​കം ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ: യു​വ​ത്വ​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​താ​നി​ർ​മാ​ണ​വും അ​വ​സ​ര​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​വും’​പ്ര​മേ​യ​ത്തെ അ​ധി​ക​രി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യും സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​വും യു​നെ​സ്കോ വേ​ൾ​ഡ് ഹെ​റി​റ്റേ​ജ് സെ​ന്‍റ​റും ചേ​ർ​ന്ന് ജൂ​ലൈ 14 മു​ത​ൽ 23വ​രെ ഡ​ൽ​ഹി​യി​ലാ​ണ് പ​രി​പാ​ടി. ഇ​ന്ത്യ​യി​ൽ​നി​ന്ന​ട​ക്കം ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​കെ 50 പ്ര​ഫ​ഷ​ന​ലു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ​വേ​ദി​യി​ൽ ആ​തി​ഥേ​യ​രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള 20 പേ​രി​ൽ ഒ​രാ​ളാ​യാ​ണ് അ​ന​സ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

അ​ലീ​ഗ​ഢ് മു​സ്‌​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് മ​ധ്യ​കാ​ല ഇ​ന്ത്യ​ൻ​ച​രി​ത്ര​ത്തി​ൽ എം.​എ പൂ​ർ​ത്തി​യാ​ക്കി​യ അ​ന​സ് നി​ല​വി​ൽ കേ​ര​ള ച​രി​ത്ര​ഗ​വേ​ഷ​ണ കൗ​ൺ​സി​ലി​ന്‍റെ (കെ.​സി.​എ​ച്ച്.​ആ​ർ) പ​ട്ട​ണം കാ​മ്പ​സി​ൽ ഫ്ല​ഡ് ആ​ർ​ക്കൈ​വ്സ് ആ​ൻ​ഡ് മെ​മ്മ​റീ​സ് എ​ന്ന പ്രോ​ജ​ക്ടി​ൽ റി​സ​ർ​ച് അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. 

Tags:    
News Summary - UNESCO: Anas as Indian representative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.