വരുന്നു കെട്ടിടങ്ങൾക്ക് സവിശേഷ തിരിച്ചറിയൽ നമ്പർ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും സവിശേഷ തിരിച്ചറിയൽ നമ്പർ (യുനീക് ബിൽഡിങ് നമ്പർ) നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ്. എളുപ്പത്തിൽ തിരിച്ചറിയാനും വിവിധ സേവന നടപടിക്രമങ്ങൾ ലഘൂകരിക്കാനും ഇത് സഹായിക്കും. തദ്ദേശസ്ഥാപനങ്ങളിൽ വാർഡ് വിഭജനം നടത്തുമ്പോൾ കെട്ടിട നമ്പറിൽ വ്യത്യാസം വരുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ഇത് പരിഗണിച്ചാണ് തീരുമാനം. ഇൻഫർമേഷൻ കേരള മിഷന്‍റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ. നഗര-ഗ്രാമ പ്രദേശങ്ങളിൽ സഞ്ചയ സോഫ്റ്റ്വെയർ വഴിയാണ് കെട്ടിട നമ്പർ അനുവദിക്കുന്നത്. വാർഡ് നമ്പർ, ഡോർ നമ്പർ, സബ് നമ്പർ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് നിലവിലെ കെട്ടിട നമ്പർ. വീടുകൾക്ക് നമ്പർ ഇടുന്ന സമയത്തുതന്നെ യുനീക് ബിൽഡിങ് നമ്പറും സഞ്ചയ സോഫ്റ്റ് വെയറിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. നിലവിലെ നമ്പറിനൊപ്പം യുനീക് നമ്പറും ലഭ്യമാക്കും.

വസ്തുനികുതിയുടെ ഡിമാൻഡ് രജിസ്റ്റർ തയാറാക്കുമ്പോഴും ഡിമാൻഡ് നോട്ടീസിനൊപ്പവും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനൊപ്പവും സവിശേഷ തിരിച്ചറിയൽ നമ്പർ ഉപയോക്താക്കൾക്ക് ലഭ്യമാക്കും. കെട്ടിട നികുതി അടയ്ക്കുമ്പോഴും നമ്പർ ലഭിക്കും.

Tags:    
News Summary - unique identification number for buildings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.