കൊച്ചി: കവിയൂർ പൊന്നമ്മയുടെ മരണത്തിൽ വേദന പങ്കുവെച്ച് നടി ഉർവശി. തനിക്ക് വളരെ സ്വാതന്ത്ര്യത്തോടെ സംസാരിക്കാൻ കഴിയുന്ന വ്യക്തിയാണ് കവിയൂർ പൊന്നമ്മയെന്നും ഏറ്റവും കൂടുതൽ തമാശ പറഞ്ഞിട്ടുള്ളത് പൊന്നമ്മചേച്ചിയോടാണെന്നും ഉർവശി ഓർമിക്കുന്നു. എല്ലാ കാര്യങ്ങളും അന്വേഷിക്കുമായിരുന്നു. അമ്മയോട് അടുത്ത ബന്ധം പുലർത്തിയിരുന്നു ഉർവശി പറഞ്ഞു. മരിക്കുന്നതിന് മുമ്പ് കവിയൂർ പൊന്നമ്മയോടൊത്ത് സമയം ചെലവഴിക്കാനാകാത്തതിൽ വിഷമം ഉണ്ടെന്നും ഉർവശി കൂട്ടിച്ചേർത്തു.
സ്വന്തം അമ്മ തന്നെയാണ്, ഇങ്ങനെയൊരു അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന തോന്നുന്ന തരത്തിലുള്ള ഒരു അമ്മയാണ് കവിയൂർ പൊന്നമ്മയെന്നും ഉർവശി പറഞ്ഞു. 22-ാം വയസിലാണ് തന്നെക്കാൾ മുതിർന്ന ഒരു നടന്‍റെ അമ്മയായാണ് പൊന്നമ്മ അഭിനയിച്ചതെന്നും നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തിലേത് വ്യത്യസ്തമായ വേഷമായിരുന്നെന്നും ഉർവശി ഓർത്തെടുത്തു. പ്രേഷക മനസിൽ അമ്മയായി ജീവിക്കാൻ കഴിയുന്നത് ഭാഗ്യമായാണ് കവിയൂർ പൊന്നമ്മ കരുതിയതെന്നും ഉർവശി പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു കവിയൂർ പൊന്നമ്മയുടെ അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. കുറച്ചുകാലമായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കവിയൂർ പൊന്നമ്മ വടക്കൻ പറവൂർ കരുമാല്ലൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.