നിയുക്​ത മന്ത്രി വി. അബ്​ദുറഹ്​മാൻ ആശുപത്രിയിൽ

താനൂർ: മലപ്പുറം ജില്ലയിൽനിന്നുള്ള ഏക മന്ത്രിയായി സി.പി.എം പ്രഖ്യാപിച്ച വി. അബ്​ദുറഹ്​മാൻ ആശുപത്രിയിൽ. മന്ത്രിമാരുടെ പേരുവിവരങ്ങൾ പുറത്തുവന്നതോടെ അദ്ദേഹത്തി​െൻറ തിരൂരിലെ വീട്ടിൽ മാധ്യമപ്രവർത്തകർ എത്തിയെങ്കിലും കാണാൻ സാധിച്ചില്ല.

ഫോണിൽ രാവിലെ മുതൽ ബന്ധപ്പെ​​​ടാൻ ശ്രമിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. വൈകീട്ട് വരെ അദ്ദേഹം എവിടെയെന്ന അനിശ്ചിതത്വം തുടർന്നു. വൈകീട്ട് സി.പി.എം ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗം ഇ. ജയൻ, വി. അബ്​ദുറഹ്​മാൻ ആ​ശുപ​​ത്രിയിലാണെന്ന്​ വിഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു.

രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായതിനാൽ 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ബുധനാഴ്ച മാധ്യമപ്രവർത്തകരെ കാണുമെന്നുമാണ് വിഡിയോ സന്ദേശത്തിൽ പറയുന്നത്​. ഏത്​ ആശുപത്രിയിലാണെന്നോ, എവി​ടെയാണെന്നോ വിവരം ലഭ്യമല്ല.


Tags:    
News Summary - v abdurahman has hospitalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.