കോഴിക്കോട്: സംഘടന പ്രവർത്തനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പ്രവർത്തകരുെട വി.എ മ്മിന് കേന്ദ്രമന്ത്രി പദത്തിലെത്താൻ തുണയായത് ബി.ജെ.പി-ആർ.എസ്.എസ് ദേശീയ നേതൃത്വവു മായുള്ള അടുപ്പംതന്നെ. വി. മുരളീധരെൻറ കേന്ദ്രമന്ത്രി പദം കേരളത്തിലെ ആർ.എസ്.എസ് നേ തൃത്വത്തിനുള്ള കൃത്യമായ സന്ദേശം കൂടിയാണ്. കേരളത്തിലെ ആർ.എസ്.എസ് നൽകിയ പേരുകാരെ മ റികടന്നാണ് മുരളീധരൻ മന്ത്രിയാവുന്നത്. മൂന്ന് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ഈ ഴവ വിഭാഗത്തിൽപെട്ട മുരളീധരെൻറ മന്ത്രിസ്ഥാനം ബി.ജെ.പി ദേശീയ നേതൃത്വത്തിെൻറ രാഷ് ട്രീയ ലക്ഷ്യങ്ങളിലേക്കുകൂടി വിരൽചൂണ്ടുന്നു.
വണ്ണത്താൻ വീട്ടിൽ ഗോപാലെൻറയും വ െള്ളാംവെള്ളി ദേവകിയുടേയും മകനായി 1958 ഡിസംബർ 12ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത ് എരഞ്ഞോളി ഗ്രാമത്തിൽ ജനിച്ച വി. മുരളീധരൻ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽനിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടി. സ്കൂൾ കാലത്തുതന്നെ സജീവ എ.ബി.വി.പി പ്രവർത്തകനായിരുന്നു. സംഘടന ചുമതലയിലേക്ക് ആദ്യമായി എത്തുന്നത് 1978ൽ എ.ബി.വി.പി തലശ്ശേരി താലൂക്ക് പ്രസിഡൻറായാണ്.
എ.ബി.വി.പി ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി, സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി, ദേശീയ ജനറൽ സെക്രട്ടറി പദവികൾ വഹിച്ച വി. മുരളീധരൻ എ.ബി.വി.പി കാലത്തുതന്നെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. എ.ബി.വി.പി ചുമതലയിലുണ്ടായിരുന്ന ഇപ്പോഴത്തെ ആർ.എസ്.എസ് സഹ സർ കാര്യവാഹക് ദത്തോത്ര ഹൊസബല്ല, ധർമേന്ദ്ര പ്രധാൻ, ജെ.പി. നദ്ദ, മുരളീധര റാവു എന്നിവരുമായി അടുത്തം ബന്ധം പുലർത്തുന്ന നേതാവാണ് വി. മുരളീധരൻ. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരളത്തിലെ അടുപ്പക്കാരൻ എന്നാണ് ഒരു ദേശീയ മാധ്യമം മുരളീധരനെ വിശേഷിപ്പിച്ചത്.
വാജ്പേയ് സർക്കാറിെൻറ കാലത്ത് 1999ൽ നെഹ്റു യുവകേന്ദ്രയുടെ വൈസ് ചെയർമാനായി നിയമിതനായ മുരളീധരൻ 2002-04 വർഷത്തിൽ നെഹ്റു യുവകേന്ദ്ര ഡയറക്ടർ ജനറലായും ഖാദി ഗ്രാമ വ്യവസായ കമീഷെൻറ കീഴിലുള്ള യൂത്ത് എപ്ലോയ്മെൻറ് ജനറേഷൻ ടാസ്ക് ഫോഴ്സിെൻറ കൺവീനറായും പ്രവർത്തിച്ചു.
എൻ.ജി.ഒ സെല്ലിെൻറ ദേശീയ കൺവീനറായാണ് ബി.ജെ.പി ചുമതലകളിൽ എത്തുന്നത്. തുടർന്ന്, 2005ൽ ദേശീയ ട്രെയിനിങ് സെൽ അഖിലേന്ത്യ കൺവീനറായി നിയമിതനായി. 2006-2010 കാലഘട്ടത്തിൽ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി. 2009ൽ കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ മത്സരിച്ചു. 2010 ജനുവരിയിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായത്. സംസ്ഥാന പ്രസിഡൻറായി രണ്ട് ടേം പൂർത്തിയാക്കിയ അദ്ദേഹം 2016 നിയമസഭ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്ന് മത്സരിച്ച് രണ്ടാംസ്ഥാനത്ത് എത്തി.
നിലവിൽ ബി.ജെ.പി ആന്ധ്ര ഘടകത്തിെൻറ പ്രഭാരിയും മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭ അംഗവുമാണ്. നാട്ടിക എസ്.എൻ കോളജിലെ സംസ്കൃതം അധ്യാപികയായ ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ. കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയായ സ്ത്രീ ചേതനയുടെ പ്രവർത്തക കൂടിയാണ് അവർ.
കഴിവിനുള്ള അംഗീകാരം –പി. ശ്രീധരൻ പിള്ള
ന്യൂഡൽഹി: കഴിവിനും കേരള ജനതക്കുള്ള അംഗീകാരവുമാണ് വി. മുരളീധരന് ലഭിച്ച മന്ത്രിസ്ഥാനമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ പി. ശ്രീധരൻ പിള്ള. മുരളധീരന് ലഭിച്ച മന്ത്രിസ്ഥാനത്തെ ബി.ജെ.പി കേരളഘടകം സഹർഷം സ്വാഗതം ചെയ്യുന്നതായും ഡൽഹിയിൽ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാനെത്തിയ ശ്രീധരൻ പിള്ള പറഞ്ഞു.
വി. മുരളീധരൻ കേന്ദ്രമന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് കെ. സുരേന്ദ്രനും പ്രതികരിച്ചു. വളരെയേറെ അനുഭവസമ്പത്തുള്ള, മിടുക്കനായ നേതാവാണ് വി. മുരളീധരൻ. മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം കേന്ദ്ര മന്ത്രിസഭയിലെത്തുന്നത് എല്ലാ മലയാളികൾക്കും അഭിമാനമാണെന്നും സുേരന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.