ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നതിൽ പ്രശ്നമുണ്ടെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനങ്ങളാക്കുന്നതിൽ പ്രശ്നമുണ്ടെന്ന് വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടി. എൻ.സി.സി, എസ്.പി.സി പോലുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് ശനിയാഴ്ചയാണ്. മറ്റ് പാഠ്യേതര പ്രവർത്തനങ്ങളും അന്ന് നടക്കുന്നുണ്ട്. അതുകൊണ്ട് എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കുന്നത് പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

202 പ്രവൃത്തി ദിനമെന്നത് വർധിപ്പിക്കും. ലഹരിക്കെതിരായ കാമ്പയിൻ വിദ്യാലയങ്ങൾ ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. ചില സ്കൂളുകളിൽ ലഹരിയുടെ ചില പ്രശ്നങ്ങളുണ്ട്. പക്ഷേ സ്കൂളുകളിൽ മൊത്തം ലഹരിയാണെന്ന പ്രചാരണം ശരിയല്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മധ്യവേനലവധി കഴിഞ്ഞ സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുകയാണ്.

മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദർശിപ്പിക്കും. ഇതേസമയം തന്നെ ജില്ലാതലത്തിലും സ്കൂൾതലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിലാണ് പ്രവേശനോത്സവം നടക്കുക.

Tags:    
News Summary - V Shivankutty said that there is a problem in making Saturday a working day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.