തിരുവനന്തപുരം: മാതൃഭാഷയില്‍ ശാസ്ത്ര-സമൂഹ്യവിഷയങ്ങളും നാടന്‍കളികളും നൈപുണ്യവികസന പരിപാടികളുമായി മലയാളം പള്ളിക്കൂടത്തിന്റെ അവധിക്കാല ക്ലാസ്സുകള്‍ 2025 ഏപ്രില്‍ 6 ന് ആരംഭിക്കും. തൈക്കാട് ഗവ.മോഡല്‍ എച്ച്.എസ്.എല്‍.പി.സ്‌കൂളില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് ക്ലാസ്.
വട്ടപ്പറമ്പില്‍ പീതാംബരന്‍, ആര്‍ട്ടിസ്റ്റ് ഭട്ടതിരി, ഡോ.സി.ആര്‍. പ്രസാദ്, ബിനു ബി. (ക്രൈം ബ്രാഞ്ച് എ.എസ്.ഐ.), കാര്‍ട്ടൂണിസ്റ്റ് ടി.കെ. സുജിത്, സില്‍വി മാക്‌സി മേന (ഡഫ് എഡ്യുക്കേറ്റര്‍), എന്‍.കെ. സുനില്‍കുമാര്‍ (അധ്യാപകന്‍), ആമിന നജുമ (ജേര്‍ണലിസ്റ്റ്), കെ.എല്‍. കല (അധ്യാപിക), ഉണ്ണിക്കൃഷ്ണന്‍ (അധ്യാപകന്‍), രഹിത കൃഷ്ണകുമാര്‍ (ചെണ്ട കലാകാരി), സുബിന്‍ എബ്രഹാം (ചിത്രകല അധ്യാപന്‍) അര്‍ച്ചന പരമേശ്വരന്‍ (ഗായിക), അപര്‍ണ ശ്രീനാഥ് (യോഗ ട്രെയിനര്‍) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.
കേരള സർവകലാശാലയിലെ കേരള പഠനവിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിലാണ് നാടന്‍ കളികള്‍ പരിശീലിപ്പിക്കുക. മെയ് 31 വരെയാണ് അവധിക്കാല ക്ലാസ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. 9188863955 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് സന്ദേശമയക്കാം. ഡോ.ജെസി നാരായണന്‍,
സെക്രട്ടറി, മലയാളം പള്ളിക്കൂടം, 9495903955, 9188863955, www.malayalampallikkoodam.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.