ആലപ്പുഴ: കേരളത്തിലെ അറിയപ്പെടുന്ന ഇസ്‍ലാമിക പ്രഭാഷകനും പണ്ഡിതനുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (94) നിര്യാതനായി. ഇന്ന് രാവിലെ 9 മണിയോടെ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പാനൂരിലെ വൈലിത്തറ വീട്ടിലായിരുന്നു അന്ത്യം.
യൗവനകാലം മുതൽ വ്യത്യസ്തമായ പ്രഭാഷണശൈലി കൊണ്ട് പ്രശസ്തി നേടിയ പണ്ഡിതനാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി. തെക്കൻ കേരളക്കാരൻ ആയിരുന്നെങ്കിലും മലബാർ മേഖലയിൽ വൈലിത്തറയോളം പ്രശസ്തനായ ഒരു പ്രഭാഷകൻ അക്കാലത്ത് ഉണ്ടായിരുന്നില്ല.
മത പ്രഭാഷണ പരമ്പരകളിൽ ആയിരങ്ങളാണ് ശ്രോതാക്കളായി എത്തിയിരുന്നത്. ആറര പതിറ്റാണ്ട് കാലം സജീവമായി നിലനിന്ന പ്രഭാഷണജീവിതമായിരുന്നു വൈലിത്തറയുടേത്. വാർധക്യസഹജമായ അസുഖങ്ങൾ കൊണ്ട് തീരെ അവശനാകുന്നതുവരെയും പ്രഭാഷണങ്ങളിൽ പങ്കെടുത്തിരുന്നു. പരേതയായ ഖദീജ ഉമ്മയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.