electric-shock-150819.jpg

കുരുമുളക് പറിക്കുന്നതിനിടെ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ചു

വൈത്തിരി: പെരുങ്കോടയിൽ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഏണി വൈദ്യുതി ലൈന ിൽ തട്ടി ആദിവാസി യുവാവ് മരിച്ചു. അഞ്ചുകുന്ന് കാപ്പാൻകുന്നു കോളനിയിൽ നൂഞ്ചന്‍റെ മകൻ ചന്ദ്രൻ (40) ആണ് മരിച്ചത്. രാവിലെ 10നാണ് സംഭവം.

മുളക് പറിച്ച ശേഷം ചായത്തോട്ടത്തിലൂടെ മറ്റൊരു വശത്തേക്ക് പോകുന്നതിനിടെ കല്ലൂരിലേക്കുള്ള വൈദ്യുതി കമ്പിയിൽ ഏണി തട്ടുകയായിരുന്നു. എസ്.ഐ ഹരിലാൽ നായരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കാപ്പാൻകുന്ന് കോളനിയിൽ സംസ്കരിക്കും.

പ്രിയയാണ് ചന്ദ്രന്‍റെ ഭാര്യ. മക്കൾ: സന്ധ്യ, സന്ദീപ, ഷിജു, അനീഷ്, ഒന്നര മാസം പ്രായമുള്ള ഒരു മകനുമുണ്ട്.

Tags:    
News Summary - vaithiri obit news shock death -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.