മാനന്തവാടി: നക്സൽ നേതാവ് എ. വർഗീസിെൻറ മരണത്തിൽ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറായതോടെ കുടുംബവും പാർട്ടിയും നടത്തിയ 51 വർഷത്തെ നിയമപോരാട്ടത്തിന് പരിസമാപ്തിയായി.
വെള്ളമുണ്ട ഒഴുക്കൻമൂല അരീക്കാട്ട് വർക്കി -റോസ ദമ്പതികളുടെ ആറു മക്കളിൽ രണ്ടാമത്തെ മകനായ വർഗീസ് മാനന്തവാടി ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് സി.പി.എമ്മിെൻറ വിദ്യാർഥിപ്രസ്ഥാനമായ കെ.എസ്.എഫ് രൂപവത്കരിക്കുന്നത്.
സംഘടന പ്രവർത്തനത്തിെൻറ മികവിൽ ആകൃഷ്ടനായ എ.കെ.ജി 15ാം വയസ്സിൽ വർഗീസിനെ സി.പി.എമ്മിെൻറ കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസിലെ സെക്രട്ടറിയായി നിയമിച്ചു. 1965ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വടക്കേ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന കെ.കെ. അണ്ണെൻറ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകാൻ പാർട്ടി വയനാട്ടിലേക്ക് നിയോഗിക്കുകയായിരുന്നു. ഇത് വർഗീസിെൻറ ജീവിതത്തിൽ വഴിത്തിരിവായി. മിനിമംകൂലി ഉൾപ്പെടെയുള്ള കാര്യത്തിൽ ഇടതു സർക്കാർ എടുത്ത നിലപാടിൽ അതൃപ്തിയിലായ വർഗീസ് നക്സൽബാരി പ്രസ്ഥാനത്തിൽചേർന്ന് പ്രവർത്തിക്കുകയായിരുന്നു.
1970 ഫെബ്രുവരി 18ന്, 32ാം വയസ്സിലാണ് തിരുനെല്ലി കൂമ്പാര കുനിയിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെടുന്നത്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് മരിച്ചതെന്നാണ് അന്ന് പ്രചരിച്ചിരുന്നത്. 1997ൽ അന്ന് വെടിവെപ്പിൽ പങ്കെടുത്ത കോൺസ്റ്റബിൾ ആർ. രാമചന്ദ്രൻ നായർ വെടിവെച്ചുകൊന്നതാണെന്ന് വെളിപ്പെടുത്തിയതാണ് വഴിത്തിരിവായത്.
ഇതോടെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. കേസ് ഏറ്റെടുത്ത സി.ബി.ഐ 2006ൽ കുറ്റപത്രം സമർപ്പിക്കുകയും 2010ൽ ഐ.ജി ലക്ഷ്മണ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു.
പിന്നാലെയാണ് കുടുംബം നഷ്ടപരിഹാരത്തിനായി കോടതിയെ സമീപച്ചത്. കോടതി സർക്കാറിെൻറ നിലപാട് ആരാഞ്ഞതോടെയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
പരേതനായ ദേവസ്യ, മറിയക്കുട്ടി, അന്നമ്മ, ജോസഫ്, തോമസ് എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.