തിരുവനന്തപുരം: തള്ളിപ്പറയുന്നത് കേൾക്കാൻ മാത്രമുള്ള ജന്മമായി കെ.ടി. ജലീൽ മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. എ.ആർ നഗർ സഹകരണബാങ്ക് ക്രമക്കേട് അന്വേഷണത്തിന് ഇ.ഡിയെ ജലീൽ ക്ഷണിച്ചപ്പോൾ അന്ന് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു. ഇപ്പോൾ 'മാധ്യമം' പത്രത്തിന്റെ കാര്യത്തിലും ജലീലിനെ മുഖ്യമന്ത്രി തള്ളി -വി.ഡി. സതീശൻ പറഞ്ഞു.
തന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന് ജലീൽ കത്തയച്ചത് തെറ്റാണെന്നും മുഖ്യമന്ത്രി പറയുന്നു. അതേപ്പറ്റി ചോദിക്കാൻ സൗകര്യം കിട്ടിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അദ്ഭുതകരമാണ്.
ജലീൽ ലോകയുക്തയെപ്പറ്റി പറഞ്ഞത് മുഖ്യമന്ത്രി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. അത് മുഖ്യമന്ത്രിയുടെ അറിവോടെ ആയതിനാലായിരിക്കുമെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.